ജോയിച്ചന്‍ പുതുക്കുളം.
ഷിക്കാഗോ: മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ സമ്മര്‍ഫെസ്റ്റ് 2017 ജൂലൈ 16-നു ഞായറാഴ്ച അതിവിപുലമായി നടത്തപ്പെട്ടു. കമ്മിറ്റി അംഗങ്ങളും കുടുംബവും പങ്കെടുത്ത കൂട്ടായ്മ ഏവരേയും ഉല്ലാസതിമര്‍പ്പിലാക്കി.
ഗര്‍ണ്ണ ഹില്‍സില്‍ വച്ചു നടത്തപ്പെട്ട ആഘോഷങ്ങള്‍ക്ക് വൈസ് പ്രസിഡന്റ് ഷിബു വെണ്‍മണി ആതിഥ്യമേകി. ഒപ്പം പ്രസിഡന്റ് ജോണ്‍ പാട്ടപതി, സെക്രട്ടറി റോയി നെടുംചിറ, ട്രഷറര്‍ അജി പിള്ള എന്നിവര്‍ നേതൃത്വം നല്‍കി. സംഘടനയുടെ മുതിര്‍ന്ന നേതാക്കളായ പീറ്റര്‍ കുളങ്ങര, ഹെറാള്‍ഡ് ഫിഗരേദോ എന്നിവരുടെ സാന്നിധ്യം ആഘോഷപരിപാടികള്‍ക്ക് കൊഴുപ്പേകി.