Wednesday, May 14, 2025
HomeGulfജിയോ ഫൈബര്‍ ഹോം ബ്രോഡ്ബാന്‍ഡ് സെപ്റ്റംബറില്‍.

ജിയോ ഫൈബര്‍ ഹോം ബ്രോഡ്ബാന്‍ഡ് സെപ്റ്റംബറില്‍.

ജിയോ ഫൈബര്‍ ഹോം ബ്രോഡ്ബാന്‍ഡ് സെപ്റ്റംബറില്‍

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡെല്‍ഹി: ജിയോ ഫൈബര്‍ എന്ന റിലയന്‍സ് ജിയോ ഹോം ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ സെപ്റ്റംബറില്‍ ഔദ്യോഗികമായി അവതരിപ്പിക്കുമെന്ന് സൂചന. ഈ വര്‍ഷം ദീപാവലിയോടനുബന്ധിച്ച്‌ ജിയോ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ലഭ്യമാക്കുമെന്നാണ് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നത്.
സെക്കന്റുകള്‍കൊണ്ടു സിനിമയും ഗെയിമുമൊക്കെ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന റിലയന്‍സ് ജിയോ ജിഗാ ഫൈബര്‍ സര്‍വീസ് 100 നഗരങ്ങളില്‍ എത്തിക്കുന്നതിനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്.
ജിയോ ഫൈബര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കായ റെഡ്ഡിറ്റ് പുറത്തുവിട്ടിട്ടുണ്ട്. 100 എംബിപിഎസ് വേഗതയില്‍ പ്രതിമാസം 100 ജിബി ഡാറ്റ മൂന്ന് മാസത്തേക്ക് സൗജന്യമായി ജിയോ ഫൈബര്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുമെന്നാണ് പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ട്. അതായത് മൂന്നു മാസത്തേക്ക് 300 ജിബി ഡാറ്റ ഫ്രീയായി ഉപയോഗിക്കാം. ജിയോ ബ്രോഡ്ബാന്‍ഡ് സേവനം ലഭ്യമാക്കുന്നതിനായി 4,500 രൂപ ഇന്‍സ്റ്റലേഷന്‍ നിരക്ക് ഈടാക്കുമെന്നും സൂചനയുണ്ട്.
RELATED ARTICLES

Most Popular

Recent Comments