ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരായ പരാമര്‍ശം നടത്തിയ നടന്‍ അജു വര്‍ഗീസ് മൊഴി രേഖപ്പെടുത്താന്‍ കളമശേരി സിഐ ഓഫീസില്‍ ഹാജരായി. മൊഴി രേഖപ്പെടുത്തിയെങ്കിലും അജുവിന്‍റെ ഫോണ്‍ പോലീസ് പിടിച്ചെടുത്തു. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയശേഷം അറസ്റ്റ് അടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കുമെന്ന് പോലീസ് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റില്‍ നടിയുടെ പേര് പരാമര്‍ശിച്ചതിന് അജു വര്‍ഗീസിനെതിരേ പോലീസ് നേരത്തേ കേസെടുത്തിരുന്നു.