Wednesday, December 25, 2024
HomeNewsമനുഷ്യരെക്കാള്‍ പൂച്ചകള്‍ ഉള്ള ഒരു ദ്വീപ്.

മനുഷ്യരെക്കാള്‍ പൂച്ചകള്‍ ഉള്ള ഒരു ദ്വീപ്.

മനുഷ്യരെക്കാള്‍ പൂച്ചകള്‍ ഉള്ള ഒരു ദ്വീപ്.

ജോണ്‍സണ്‍ ചെറിയാന്‍.
ജപ്പാനിലെ ഓഷിമ ദ്വീപിനെ കുറിച്ച്‌ കേട്ടിട്ടുണ്ടോ? പൂച്ചകളുടെ ദ്വീപ് എന്നാണ് ഇത് അറിയപ്പെടുന്നത്. മനുഷ്യരേക്കാളേറെ പൂച്ചകളാണ് ഈ ദ്വീപില്‍ ഉള്ളത്. പതിനൊന്ന് ഏക്കറാണ് ഓഷിമ ദ്വീപിന്റെ ആകെ വിസ്തൃതി. വെറും പതിനഞ്ച് കുടുംബങ്ങള്‍ മാത്രമാണ് ഇവടെ താമസിക്കുന്നത്. മീന്‍ പിടുത്തമാണ് ഇവരുടെ പ്രധാന തൊഴില്‍. പണ്ട് കപ്പലിലും മത്സ്യ ബന്ധന ബോട്ടുകളിലും എലി ശല്യം നിയന്ത്രിക്കാന്‍ കൊണ്ട് വന്ന പൂച്ചകളാണ് ഇപ്പോള്‍ ദ്വീപിലെ അന്തേവാസികളായി മാറിയത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ദ്വീപ് നിവാസികള്‍ ജോലി തേടി മറ്റ് നഗരങ്ങളിലേക്ക് പോയതോടെ ഓഷിമയില്‍ പൂച്ചകളും കുറച്ച്‌ മനുഷ്യരും മാത്രമായി. പിന്നീട് പൂച്ചകള്‍ പെറ്റു പെരുകുകയും ചെയ്തു.
പൊതുവേ പൂച്ചകളെ സ്നേഹിക്കുന്നവരാണ് ദ്വീപിലെ ആളുകള്‍. പൂച്ചകള്‍ക്ക് ഭക്ഷണം കൊടുത്താല്‍ ഭാഗ്യം കൈ വരും എന്നാണ് ഇവിടുത്തുകാര്‍ വിശ്വസിക്കുന്നത്. അങ്ങനെ അവര്‍ പൂച്ചകളെ ആരാധിക്കാന് തുടങ്ങുകയും പൂച്ചകള്‍ക്കായി അമ്ബലവും സ്മാരകങ്ങളും നിര്‍മ്മിക്കുകയും ചെയ്തു. ഇതിനു പുറമേ പൂച്ചകളുടെ രൂപത്തില്‍ കെട്ടിടങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്.
പൂച്ച ദ്വീപ് കാണാനായി നിരവധി വിനോദ സഞ്ചാരികളാണ് എത്തുന്നത്. ഓഷിമ ദ്വീപിന് പുറമേ എനോഷിമ, ഓകിഷിമ, സനാഗിഷിമ തുടങ്ങി വേറെയും പൂച്ച ദ്വീപുകള്‍ ജപ്പാനിലുണ്ട്.
RELATED ARTICLES

Most Popular

Recent Comments