Monday, May 12, 2025
HomeKeralaനീലഗിരി വനത്തില്‍ അപൂര്‍വയിനം വെള്ളക്കടുവയെ കണ്ടെത്തി.

നീലഗിരി വനത്തില്‍ അപൂര്‍വയിനം വെള്ളക്കടുവയെ കണ്ടെത്തി.

നീലഗിരി വനത്തില്‍ അപൂര്‍വയിനം വെള്ളക്കടുവയെ കണ്ടെത്തി.

ജോണ്‍സണ്‍ ചെറിയാന്‍. 
നീലഗിരി ബയോസ്ഫിയര്‍ റിസര്‍വില്‍ അത്യപൂര്‍വ്വ വെള്ളക്കടുവയെ കണ്ടെത്തി. വന്യജീവി ഫോട്ടോഗ്രാഫറും ബംഗളൂരു സ്വദേശിയുമായ നിലഞ്ജന്‍ റേയാണ് വെള്ളക്കടുവയുടെ ചിത്രം പകര്‍ത്തിയത്. ചിത്രം വനംവകുപ്പ് അധികൃതര്‍ക്കും കടുവാഗവേഷകര്‍ക്കും കൈമാറിയിരിക്കുകയാണ്. വേട്ടക്കാര്‍ ഉള്‍പ്പെടെയുള്ള ഭീഷണി മുന്നില്‍ക്കണ്ട് കടുവയെ കണ്ട പ്രദേശത്തിന്റെ കൃത്യമായ വിവരം പുറത്തുവിട്ടില്ല.
ഗൈഡിനൊപ്പമുള്ള ജീപ്പ് സഫാരിക്ക് ഇടയിലാണ് വെള്ളക്കടുവയെ ശ്രദ്ധയില്‍പ്പെട്ടത്.
സ്വര്‍ണ്ണ ബ്രൌണ്‍ പാച്ചുകളുമായി വെളുത്ത നിറമുള്ളതായിരുന്നു കടുവ അതുകൊണ്ടു തന്നെ അതൊരു ആല്‍ബിനോ ആണെന്ന് കരുതുന്നില്ലെന്ന് വന്യജീവി ഫോട്ടോഗ്രഫറായ റേ പറഞ്ഞു. ഈ കടുവ മൃഗശാലകളില്‍ കാണുന്ന വെളുത്ത അള്‍ബിനോ കടുവയല്ല. 50 വര്‍ഷമായി കാടുകളില്‍ നിന്നും മണ്‍മറഞ്ഞുപ്പോയതാണിവ. നീലഗിരിയില്‍ താന്‍ കണ്ടത് ജനിതക വ്യതിയാനങ്ങള്‍ മൂലം നിറം മാറിയ (കളര്‍ മോര്‍ഫിസം) കടുവയെയായിരിക്കുമെന്നും റെയ് കൂട്ടിച്ചേര്‍ത്തു.
ബംഗാള്‍ കടുവയുടെ ഒരു ജനിതക വ്യതിയാന വകഭേദമാണ് വെള്ളക്കടുവ. അസം, ബംഗാള്‍, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ വനങ്ങളിലാണ് ഇവയെ കണ്ടിട്ടുള്ളത്. ബംഗാള്‍ കടുവകള്‍ തമ്മില്‍ ഇണചേരുമ്പോള്‍ ഒരു വെള്ളക്കടുവ ഉണ്ടാവാന്‍ 15,000-ത്തില്‍ ഒരു സാധ്യതയാണുള്ളതെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.
RELATED ARTICLES

Most Popular

Recent Comments