Wednesday, March 25, 2026
HomeUncategorizedഒന്നര വര്‍ഷത്തിന് ശേഷം വിനീത് നിവിന്‍ കൂട്ടുകെട്ട് വീണ്ടും.

ഒന്നര വര്‍ഷത്തിന് ശേഷം വിനീത് നിവിന്‍ കൂട്ടുകെട്ട് വീണ്ടും.

ഒന്നര വര്‍ഷത്തിന് ശേഷം വിനീത് നിവിന്‍ കൂട്ടുകെട്ട് വീണ്ടും

ജോണ്‍സണ്‍ ചെറിയാന്‍.
വിനീത് നിവിന്‍ കൂട്ടുകെട്ട് മലയാളികള്‍ക്ക് സമ്മാനിച്ചത് ഹിറ്റ് ചിത്രങ്ങള്‍ ആയിരുന്നു. പ്രേഷകര്‍ വീണ്ടും ഒന്നിക്കാന്‍ കാത്തിരിക്കുന്ന കൂട്ടുകെട്ടാണ് ഇവരുടേത്. ഈ കാത്തിരിപ്പിന് അവസാനം ആയി എന്നാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്ന വാര്‍ത്തകള്‍. ഒന്നര വര്‍ഷത്തിന് ശേഷം വീണ്ടും ഒന്നിക്കാന്‍ ഒരുങ്ങുകയാണ്.
ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിന് ശേഷം വിനീത് സംവിധാനത്തില്‍ നിന്നും അല്പം മാറി അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു. ഇപ്പോള്‍ സംവിധാനത്തിലേക്ക് തിരിച്ചു വരുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്. തട്ടത്തില്‍ മറയത്തിന്റ അഞ്ചാം വാര്‍ഷിക ദിനത്തിലാണ് പുതിയ വാര്‍ത്ത പുറത്ത് വരുമെന്ന് പ്രതീക്ഷിക്കുന്നത്. 
അജു വര്‍ഗീസാണ് ജൂലൈ എട്ടിന് പ്രേക്ഷകര്‍ക്ക് ഒരു സര്‍പ്രൈസ് നല്‍കുമെന്ന് അജു വര്‍ഗീസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയിരുന്നു. ആ സര്‍പ്രൈസ് നിവിനും വിനീതും ഒന്നിക്കുന്ന ചിത്രമായിരിക്കും എന്നാണ് സൂചനകള്‍.
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത അഞ്ച് ചിത്രങ്ങളില്‍ നാലിലും നിവിന്‍ പോളിയായിരുന്നു നായകന്‍. വിനീത് മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ നടനാണ് നിവിന്‍ പോളി. നിലവില്‍ ഇരുവരും തങ്ങള്‍ ഏറ്റെടുത്ത ചിത്രങ്ങളുടെ തിരക്കിലാണ്. അവ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിലേക്ക് കടക്കുക. 
RELATED ARTICLES

Most Popular

Recent Comments