Saturday, May 24, 2025
HomeLiteratureഭ്രാന്തിയും ചായങ്ങളും.... (കഥ)

ഭ്രാന്തിയും ചായങ്ങളും…. (കഥ)

ഭ്രാന്തിയും ചായങ്ങളും.... (കഥ)

വൈഷ്ണവി രാജേഷ്.  (Street Light fb group)
രോഹിണി ഭ്രാന്തിയായിരുന്നു,
അച്ഛന്റെ കാമ ഭ്രാന്തിന്റെ പതിനാറാമത്തെ ഭ്രൂണം.
ഭ്രാന്തു പിടിച്ച പതിമൂന്നു പ്രേതങ്ങൾ ആ ചെറ്റകുടിലിൽ അലഞ്ഞു തിരിഞ്ഞു…
“നിർഭാഗ്യം മൂന്നു ഭ്രൂണങ്ങൾക്ക് പിരാന്ത് ഇല്ല”
ഇതൊക്കെ അനുഭാവിക്കാൻ ഗജരാജയോഗം.അല്ലാതെ എന്ത്…
കൂരയ്ക്കുള്ളിൽ ഒരു വിളക്ക് മാത്രമേ ഉണ്ടായിരുന്നുള്ളു,അത് രോഹിണിയായിരുന്നു .
കാട്ടുകറുമ്പിയായ രോഹിണി .പ്രായം അറിയിച്ചതോടെ ശരീരം പൂക്കാൻ തുടങ്ങി.കുളപടവിൽ പിറന്ന ആ രക്തതുള്ളികളെ അവൾ വല്ലാതെ വെറുത്തിരുന്നു.ഉൻമാദം കൂടുമ്പോൾ ഉടുതുണിയിൽ അവൾ ചായം ചാലിച്ചു..
അവൾ ഭ്രാന്തിയായിരുന്നു..മാറിടത്തിന്റെ വലിപ്പം കൂടുംന്തോറും കാമകണ്ണുകൾ അവളിലേക്ക്‌ ഇഴഞ്ഞു നടന്നു .
അവൻ ചിരിച്ചു അവളും ഭ്രാന്തിയാണല്ലോ അതാണേ ചിരിച്ചേ..
ഭ്രാന്താലയത്തിൽ ആരൊക്കെയോ വന്നു…പോയി..
നിലത്താണ് ചായംപൂശിയത് ..ചുമന്ന ചായം..അവൾ ആർത്തു ചിരിച്ചു,ഭ്രാന്തി , പിന്നീട് അവളുടെ പാവാടയിൽ ചായം ചാലിച്ചിട്ടില്ല
“അതേ…
വടക്കേലെ ആ പ്രാന്തിടെ വയറ്റിൽ ഉണ്ടെന്ന് “
അവൾ വീണ്ടും വീണ്ടും ചിരിച്ചു
പാവം പ്രാന്തിപെണ്ണ്..

 

RELATED ARTICLES

Most Popular

Recent Comments