മിലാല്‍ കൊല്ലം.
ഞാൻ ഗൾഫിൽ വന്ന് കുറച്ച് നാൾ കഴിഞ്ഞപ്പോൾ കുറേ ബംഗ്ലാദേശികൾ വന്നു. അത് വേറേ എങ്ങുന്നുമല്ല. ഞാൻ ജോലി ചെയ്യുന്ന കമ്പനിയുടെ തന്നെ ഒരു മാർബിൾ കമ്പനി അടച്ച് പൂട്ടി. അപ്പോൾ അവിടുത്തേ ജോലിക്കാരേ ഇവിടെക്ക് കൊണ്ടു വന്നു. വന്ന ബംഗാളികളെല്ലാം ഒരെ കുടുംബത്തിൽ പെട്ടവരാണു. ബറുവ കുടുംബം. പിന്നീട് മനസിലായി ഇതിൽ ഒരാളാണു ആദ്യം വന്നത്. അയാൾക്ക് കമ്പനി വെറുതേ കൊടുത്ത വിസയിൽ അയാൾ ഇത്രയും പേരേ കൊണ്ടു വന്നു.
അയാൾ വെറുതേ അല്ല ഒരാളിനെയും കൊണ്ടു വന്നത്. എല്ലാവരുടെയും കയ്യിൽ നിന്ന് പൈസ വാങ്ങിയിട്ട് തന്നെ. ഇതിൽ ഒരാൾ ഒരു ആറടി പൊക്കവും അതിന്റെ തടിയും ആവശ്യത്തിനുള്ള വിദ്യാഭ്യാസവും പിന്നെ കുറച്ച് അറബിയും അറിയാവുന്ന ആളായിരുന്നു. പക്ഷേ എന്തു ചെയ്യാം പണ്ട് നമ്മുടെ പൂർവ്വികന്മാർ പറഞ്ഞു കേട്ടിട്ടില്ലേ പൊണ്ണത്തടിയനെ എന്തിനു കൊള്ളാം? തെക്കേ ചായിപ്പിന്റെ തൂണിനു കൊള്ളാം എന്ന് പറയുമ്പോലെയാണു. വിദ്യാഭ്യാസം കൊണ്ടും പ്രയോജനം ഇല്ല. ആകേ കൊള്ളാം വളരെ ഭാരമേറിയത് വല്ലതും പൊക്കിയെടുക്കണമെങ്കിൽ.
ഒരിക്കൽ രാത്രി ജോലി. ജോലിയിൽ ഇദ്ദേഹം ഒരു തരികിട ഞാൻ പറഞ്ഞു അത് ഇവിടെ നടക്കില്ല നീ നിറുത്തി റൂമിൽ പൊയ്ക്കോ. ബുദ്ധിമുട്ടൊള്ളവരെ അപ്പോൾ തന്നെ പറഞ്ഞു വിട്ടേക്കാൻ. അങ്ങനെ ഞാനും ആയിട്ട് ഉടക്കി. പക്ഷേ ആൾ പോയില്ല. രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വന്ന് കുളിച്ച് റോഡിൽ ഇറങ്ങിയപ്പോൾ അവിടെ ഗേറ്റിന്റെ അടുത്ത് നിൽക്കുന്നു. ഞാൻ നടന്ന് നീങ്ങിയപ്പോൾ ഇദ്ദേഹം എന്റെ കൂടെ നടക്കാൻ തുടങ്ങി. ഞാൻ വിചാരിച്ച് ബംഗാളി ആണു ഇനി രാത്രി ഉടക്കിയതിനു എന്നെ അടിക്കാനെങ്ങാണം വരികയാണോ? എന്റെ കൂടെ വേറേ ആരുമില്ല ഭഗവാനെ? ഇവൻ ഒന്ന് തന്നാൽ പിന്നെ ഞാനില്ല. ഞാൻ വേഗത കൂട്ടി.
അതിനനുസരിച്ച് അവനും വേഗത കൂട്ടുന്നു. ഒരു സിനിമയിൽ ജഗതീഷിനെ ഓടിക്കുന്ന വട്ടനില്ലെ അതുപോലെ. ഞാൻ ആണെങ്കിൽ ജീക്കോ റൗണ്ട് ബോട്ടിൽ നിന്ന് സുലൈമാൻ ചൗക്ക് വരെ പേയിട്ട് തിരിച്ച് വന്ന് മോണാഫാറയിൽ നിന്ന് രാവിലെത്തേ കാപ്പി കഴിക്കും. അതാണു പതിവ്. നടക്കാൻ പോകുന്ന ഞാൻ ഓട്ടം ആയി ഗാർഗ്ഗേഷിന്റെ മുന്നിൽ എത്തിയപ്പോൾ ഇവൻ എന്റെ മുന്നിൽ കയറി രണ്ട് കയ്യിലും കൂടി അങ്ങ് പിടിച്ചു എന്നിട്ട്. മില്ലാൽ ഭായി മാപ് കരോ. കൽ രാത്ക്ക പ്രോബ്ലം ഓഫീസുമേ നഹി പത്താനെക്കാ. ഞാൻ പറഞ്ഞു ചോടോ യാർ. ഹം സബ് ഫൂൽ ഗയാ. ഇത്രയും പറഞ്ഞ് കഴിഞ്ഞപ്പോൾ അവനു സമാധാനമായി. പിന്നീട് അവൻ എന്റെ കൂടെ നടക്കാൻ തന്നെ വന്നു. അതുകഴിഞ്ഞ് കടയിൽ കൊണ്ടു വന്നു ഒരു ചായയും വാങ്ങി കൊടുത്ത് വിട്ടു.
ഇതെല്ലാം ആണങ്കിലും ചില കാര്യങ്ങളിൽ വില്ലനാണു ചില കര്യങ്ങളിൽ മന്ദ ബുദ്ധിയും ആണു. എല്ലാവരും എന്തെങ്കിലും പറഞ്ഞു ഇദ്ദേഹത്തിനെ പറ്റിക്കുമായിരുന്നു.
ഉദ:അരിയും സാധനങ്ങളും വാങ്ങി ഓഫീസിന്റെ അടുത്ത് കൊണ്ട് വയ്ക്കും. എന്നിട്ട് ഇവൻ കാണേ എടുത്തു കൊണ്ടു പോകും ഇവൻ ചോദിക്കുമ്പോൾ പറയും ഓഫീസിൽ നിന്ന് എല്ലാവർക്കും അരിയും സാധനവും കൊടുക്കുന്നു നീ എവിടെ പോയിരുന്നു? ഇവൻ പറയും ഞാൻ വെളിയിൽ പോയിരുന്നു എന്ന് പറഞ്ഞു കൊണ്ട് ഓഫീസിൽ ഓടി പോയി ചോദിച്ച് നാണിച്ച് വരും. കള്ളത്തരം പറയുകയാണെന്നു മനസിലാക്കാൻ ഉള്ള കഴിവില്ല. ആളു പെട്ടന്ന് പാട്ടൊക്കേ ഉണ്ടാക്കിക്കളയും. തേജ്പാൽ സർദ്ദാർ ആണു അവനു നല്ല നീളമുള്ള മുടിയാണു. അവനെ കുറിച്ച് ഒരു പാട്ട് നമ്മുടെ സന്തോഷ് പണ്ടിറ്റിനെ പോലെ പെട്ടന്ന് ഒരു പാട്ട്. തേജ് പാൽ തേജ് പാൽ ലംബ ലംബ ബാൽ.
ശുഭ സാം റോട്ടിക്കേ സാത്ത് ഡാൽ ഡാൽ ഡാൽ.
ഇനി ഞാൻ വിഷയത്തിലെക്കു വരാം. ഇദ്ദേഹത്തിനെയും ഗൾഫിൽ കൊണ്ടുവന്നത് മറ്റ് ബംഗാളികളെ കൊണ്ടുവന്ന ആൾ തന്നെ. എല്ലാവരും സ്വന്തക്കാർ. എല്ലാവരും വന്ന് ജോലിയിൽ കയറിയതിനു ശേഷം ആണു വിസയുടെ പൈസ മറ്റേ ആളിനു കൊടുത്തത്. നാട്ടിൽ വച്ച് പറഞ്ഞിരുന്നു പൈസ വാങ്ങിയ കാര്യം കമ്പനി അറിയരുത് ഇവിടെ വന്ന് ജോലിക്ക് കയറിയതിനു ശേഷം പൈസ തരണം എന്നും. അങ്ങനെ വാക്ക് പറഞ്ഞ് ഗൾഫിൽ വന്നു ജോലിക്ക് കയറി. അതുകഴിഞ്ഞപ്പോൾ ആണു ഇദ്ദേഹം അറിയുന്നത് കമ്പനി സൗജന്ന്യമായി കൊടുത്തതാണു വിസ. അതുകൊണ്ട് പൈസ തരില്ല എന്ന് പറഞ്ഞു. വിസ കൊടുത്ത ആളിനു ആരോടും പരാതിപ്പെടാനും കഴിയില്ല.
അങ്ങനെ രണ്ടുപേരും ശത്രുതയിൽ ആയി. എത്ര വർഷം. പതിനേഴു വർഷം ശത്രുക്കളെ പോലെ ഒരു കമ്പനിയിൽ പണിയെടുത്തു. ആർക്കൊക്കേ നഷ്ടം ഒരാളിന്റെ മക്കൾക്ക് മാമാന്ന് ഉള്ള വിളി കേൾക്കുന്നത് നഷ്ടമായി മറ്റേയാളിന്റെ മക്കൾക്ക് അപ്പച്ചി (അമ്മായി) എന്ന വിളി നഷ്ടമായി അതുപോലെ വേണ്ടപ്പെട്ടവർ തമ്മിൽ കാണുമ്പോൾ ശത്രുതാ മനോഭാവം. ഇതെല്ലാം എന്തിനു വേണ്ടി ആയിരുന്നു. പൈസാ കൊടുക്കാം എന്ന് വാക്കാൽ പറഞ്ഞതല്ലെ? പിന്നെ എന്തിനു സൗജന്യമാണോ എന്ന് നോക്കണം. അതുകൊണ്ട് കൊടുക്കൽ വാങ്ങലുകൾ നോക്കിയും കണ്ടും ചെയ്തില്ലെങ്കിൽ എന്തെല്ലാം നഷ്ടമാകുമെന്ന് നമുക്ക് ചിന്തിക്കാനെ കഴിയില്ല. പണ്ടുള്ളവർ പറയും സൂജി കൊണ്ട് എടുക്കാനുള്ളത് തൂമ്പാകൊണ്ട് എടുപ്പിക്കരുത് എന്ന്. അത് കൊണ്ട് പണമിടപാടുകൾ ചിന്തിച്ച് ചെയ്യുക.