Wednesday, July 23, 2025
HomeKeralaഗര്‍ഭിണികള്‍ക്ക് സൗജന്യ യാത്രയൊരുക്കി ബിരുദാനന്തരബിരുദാധാരിയായ ഡ്രൈവര്‍.

ഗര്‍ഭിണികള്‍ക്ക് സൗജന്യ യാത്രയൊരുക്കി ബിരുദാനന്തരബിരുദാധാരിയായ ഡ്രൈവര്‍.

ഗര്‍ഭിണികള്‍ക്ക് സൗജന്യ യാത്രയൊരുക്കി ബിരുദാനന്തരബിരുദാധാരിയായ ഡ്രൈവര്‍.

ജോണ്‍സണ്‍ ചെറിയാന്‍.
കോയമ്പത്തൂര്‍: തന്റെ പ്രവര്‍ത്തികളിലൂടെ വ്യത്യസ്തനാവുകയാണ് കോയമ്പത്തൂര്‍ സ്വദേശിയായ കറുപ്പുസ്വാമി. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും തന്റെ ഓട്ടോയില്‍ സൗജന്യ യാത്ര ഒരുക്കിയാണ് കറുപ്പുസ്വാമി ബിരുദാനന്തരബിരുദാധാരി കൂടിയാണ്. ഗവണ്‍മെന്റിന്റെ സഹായത്താല്‍ പഠനം പൂര്‍ത്തിയാക്കിയ കറുപ്പുസ്വാമി ജോലി ചെയ്യാന്‍ തുടങ്ങിയപ്പോള്‍ സമൂഹത്തിന് ഉപകാരപ്പെടുന്ന രീതിയില്‍ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹ൦ മൂലമാണ് സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഗര്‍ഭിണികള്‍ക്കും തന്റെ ഓട്ടോയില്‍ സൗജന്യയാത്ര നല്‍കുന്നത്. സാമൂഹ്യസേവനത്തിലൂടെ കോയമ്പത്തൂരിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ഈ ചെറുപ്പക്കാരന്‍ തന്റെ തുടര്‍ പഠനത്തിന് പണം കണ്ടെത്താനാണ് ഓട്ടോ ഡ്രൈവറായി ജോലി നോക്കുന്നത്. സാമ്പത്തികമായി താഴ്ന്ന നിലയിലുള്ള കറുപ്പുസ്വാമി സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായത്തോടെയാണ് സെക്കന്റ് ഹാന്റ് ഓട്ടോറിക്ഷ വാങ്ങിയത്. തമിഴ് സാഹിത്യത്തില്‍ എംഫില്‍ നേടണം എന്നതാണ് ഈ ചെറുപ്പക്കാരന്റെ ആഗ്രഹം.
RELATED ARTICLES

Most Popular

Recent Comments