ജോണ്‍സണ്‍ ചെറിയാന്‍.
മുംബൈ: 500 രൂപക്ക് 4ജി സ്മാര്‍ട്ട്ഫോണുമായി ജിയോ എത്തുന്നതായി റിപ്പോര്‍ട്ട്. വോള്‍ട്ട് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പുതിയ ഫോണ്‍ ജൂലൈ 21ന് പുറത്തിറക്കുമെന്നാണ് സൂചന.2ജി ഫോണുകള്‍ ഉപയോഗിക്കുന്നവരെയാണ് റിലയന്‍സ് പുതിയ ഫോണിലൂടെ ലക്ഷ്യമിടുന്നത്. ഇതോടെ കൂടുതല്‍ ആളുകള്‍ 4ജിയിലേക്ക് തിരിയുമെന്നാണ് കമ്ബനിയുടെ പ്രതീക്ഷ.
ധന്‍ ധനാ ധന്‍ ഒാഫര്‍ ജൂലൈ 31ന് അവസാനിക്കുന്ന പശ്ചാത്തലത്തില്‍ പുതിയ ഒാഫറും ജിയോ അന്ന് തന്നെ അവതരിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. മൂന്ന് മാസത്തേക്ക് പ്രതിദിനം 4ജി വേഗതയില്‍ 1 ജി.ബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളുമാണ് ഈ ഓഫറിന് കീഴില്‍ ജിയോ നല്‍കിയിരുന്നത്.