മിലാല്‍ കൊല്ലം.
ഞങ്ങളുടെ നാട്ടിൽ ഒരാൾ. അയാൾ വിദ്യാസമ്പന്നനാണു നല്ല ജോലി ഉണ്ടായിരുന്ന ആലായിരുന്നു എന്നോക്കേ ഞാൻ പറഞ്ഞു കേട്ടിട്ടുണ്ട്. ലൂയിസ് എന്നോ മറ്റുമായിരുന്നു പേർ. ഇദ്ദേഹത്തിനു സുഖമില്ലാതെ വരുമ്പോൾ കൈ ഉയർത്തി സൂര്യനെ അടിക്കുന്നത് കണക്കും കൊഞ്ഞണം കാണിക്കുന്ന കണക്കും കാണിക്കുമായിരുന്നു. അതൊരു മൂന്ന് മിനിറ്റ് കാണും അതു കഴിഞ്ഞ് നടന്ന് പോകും പിന്നെയും ആരുപോകുന്നു വരുന്നു എന്നോന്നും നോക്കറില്ല പെട്ടന്ന് വീണ്ടും സൂര്യനെ നോക്കി മുൻപ് പറഞ്ഞത് പോലെ കാണിക്കും. ഇപ്പോ ഈ കാണുന്ന ആൾക്കാരെല്ലാം ബർമൂഡ എന്ന് പറഞ്ഞിട്ടുകൊണ്ടു നടക്കുന്ന ആ നിക്കർ ആ കാലത്ത് ഇദ്ദേഹം ഇടുന്ന നിക്കർ ആയിരുന്നു പിന്നെ ഒരു റ്റീ ഷർട്ടും എപ്പോഴും വൃത്തിയായേ നടക്കു. ഇദ്ദേഹം ആരേയും ഉപദ്രവിക്കില്ലായിരുന്നു എങ്കിലും ചില ആൾക്കാരുടെ മുന്നിൽ ചെല്ലുമ്പോൾ ഇദ്ദേഹം സൂര്യനെ നോക്കി ഇങ്ങനെ കാണിക്കുമ്പോൾ അവർ പേടിച്ചിട്ട് ഇദ്ദേഹത്തിനെ ഉപദ്രവിക്കുന്നത് സഘടത്തോടെ നോക്കി നിന്നിട്ടുണ്ട് ഞാൻ. ഇദ്ദേഹത്തിനു അസുഖം വളരെ കൂടുമ്പോൾ മയ്യനാട് ചന്തക്കകത്ത് ഒരു കിണർ ഉണ്ട് അതിൽ നിന്ന് ഒരു തൊട്ടി വെള്ളം കോരി തലയിൽ അങ്ങ് ഒഴിക്കും. (മയ്യനാട് ചന്ത അന്ന് ഇപ്പോ ചന്ത നിൽക്കുന്നതിനു പടിഞ്ഞാറുവശം ആയിരുന്നു) പിന്നീടും വന്നിട്ട് സൂര്യനെ എന്തോ പറയുന്നത് കണക്ക് ആങ്ങിം കാണിക്കും.
ഇനി ഞാൻ വിഷയത്തിലെക്ക് വരാം. എനിക്ക് അന്ന് പതിനൊന്ന് വയസ് മയ്യനാട് ചന്തമുക്കിൽ ഗോപി അണ്ണന്റെ കടയിൽ തയ്യൽ പഠിക്കുന്നു. ഇവിടെ ഗോപിയണ്ണൻ തയ്യൽ പഠിപ്പിക്കുന്നു സ്കൂളിൽ ഗോപി അണ്ണന്റെ ഭാര്യ ശാന്ത സാർ ക്ലാസ് റ്റീച്ചറും. ഗോപിയണ്ണന്റെ കടയിൽ വെളിയിലായി ഒരു സ്റ്റൂൾ ഇട്ടിട്ടുണ്ട് അതിൽ മിക്കവാറും ആരേങ്കിലുമൊക്കേ വന്നിരിക്കും. അതിൽ ഏറിയ സമയവും വന്നിരിക്കുന്ന ഒരാളായിരുന്നു ഞാൻ പറഞ്ഞ ലൂയിസ് അച്ചായൻ. അദ്ദേഹം എപ്പോൾ വന്നാലും ഒരു വെള്ള പേപ്പറിൽ നമ്മുടെ നാട്ടിൽ നടക്കുന്ന അനാചാരത്തിനും അതിക്രമത്തിനും എതിരെ എഴുതിയ ഒരു പരാതി കയ്യിൽ കാണും. കടയിൽ വന്നിരിക്കുമ്പോൾ എന്റെ കയ്യിൽ തരും ഇത് പഞ്ജായത്തിൽ കൊടുത്തേക്കുക എന്ന് പറയും. ആദ്യം ഞാൻ വേടിച്ചില്ല ഗോപി അണ്ണൻ പറഞ്ഞു വാങ്ങിക്കൊള്ളാൻ. അങ്ങനെ ഞാൻ വാങ്ങി ഒരു പക്ഷേ ഗോപി അണ്ണൻ ഞാൻ അറിയാൻ വേണ്ടി ആയിരിക്കും വാങ്ങാൻ പറഞ്ഞത് പിന്നീട് എന്നും കൊണ്ട് തരുമായിരുന്നു. ആദ്യം തന്ന എഴുത്ത് വാങ്ങി കഴിഞ്ഞപ്പോൾ ഗോപി അണ്ണൻ പറഞ്ഞു ഒന്ന് വായിക്കാൻ. സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി.
മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയ രണ്ട് പേപ്പർ. രണ്ടും എഴുതിയിരിക്കുന്ന കയ്യക്ഷരം കണ്ടാൽ ഒരുത്തരും ആ എഴുത്ത് വലിച്ച് കീറി കളയില്ല. അത്രയ്ക്ക് നല്ല കയ്യക്ഷരം. ഇദ്ദേഹത്തിന്റെ ഇംഗ്ലീഷിലുള്ള അതെ കയ്യക്ഷരം വർഷങ്ങൾക്ക് ശേഷം ഞാൻ കാണുന്നത് ഡോക്റ്റർ ജോൺ സക്കറിയ ഡെവിഡിന്റെയാ. എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ഇദ്ദേഹം നാടിന്റെ അവസ്തയേ കുറിച്ചു ഇത്രയും പരാതികൾ ദിവസവും എഴുതുന്നുണ്ടെങ്കിൽ തീർച്ചയായും ഇദ്ദേഹം സൂര്യനെ അടിക്കുന്നതായും കൊഞ്ഞണം കാട്ടുന്നതായും കാണിക്കുന്നത് എന്തിനാണു നീ ഇമ്മാതിരി ഉള്ള ജനങ്ങൾക്ക് വെളിച്ചം കൊടുക്കുന്നു നിനക്ക് ഒന്നു നിർത്തി പൊയ്ക്കൂടെ എന്നായിരിക്കും അല്ലെ? എന്തായലും അദ്ദേഹത്തിനു എന്റെ പുഷ്പാഞ്ജലികൾ. He is judicial officer in Singapore എന്നാണു ഒരാൾ പറഞ്ഞ് അറിഞ്ഞത്.