ജോണ്‍സണ്‍ ചെറിയാന്‍.
ആലപ്പുഴ: ജില്ലയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ മദ്യപിച്ച് വാഹമോടിച്ച അഞ്ച് സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കെതിരേ കേസെടുത്തു. സ്കൂള്‍ വാഹനങ്ങളില്‍ കുട്ടികളെ തിക്കിനിറച്ച് കൊണ്ടുപോകുന്നതടക്കം തടയുന്നതിനായി രാവിലെ എട്ടു മുതല്‍ പത്തുവരെ നടത്തിയ പ്രത്യേക പരിശോധനയിലാണ് മദ്യപിച്ച് സ്കൂള്‍ ബസ് ഓടിക്കുന്നതായി കണ്ടെത്തിയത്.
മദ്യപിച്ച് വാഹനമോടിച്ചതിന് രണ്ട് ടിപ്പര്‍ ലോറി ഡ്രൈവര്‍മാര്‍ക്കെതിരേയും കേസെടുത്തു. അശ്രദ്ധമായി വാഹനമോടിച്ചതിന് 47 പേര്‍ക്കെതിരേയും അമിതവേഗത്തിന് 46 പേര്‍ക്കെതിരേയും ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചതിന് ഒമ്ബതു പേര്‍ക്കെതിരേയും നടപടിയെടുത്തു.
യൂണിഫോമില്ലാതെ വാഹമോടിച്ചതിന് 115 പേര്‍ക്കെതിരേയും ഗതാഗതനിയമലംഘനത്തിന് 99 പേര്‍ക്കെതിരേയും നടപടിയെടുത്തു. 56,700 രൂപ പിഴ ഈടാക്കി. പരിശോധന തുടരുമെന്നും ലൈസന്‍സ് റദ്ദുചെയ്യുന്നതടക്കമുള്ള നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.