Wednesday, May 28, 2025
HomeCinemaബ​ഹി​രാ​കാ​ശ ശാ​സ്ത്ര​ജ്ഞ​ന്‍ രാ​കേ​ഷ് ശ​ര്‍​മ​യു​ടെ ജീ​വി​തം വെള്ളിത്തിരയിലേക്ക്.

ബ​ഹി​രാ​കാ​ശ ശാ​സ്ത്ര​ജ്ഞ​ന്‍ രാ​കേ​ഷ് ശ​ര്‍​മ​യു​ടെ ജീ​വി​തം വെള്ളിത്തിരയിലേക്ക്.

ബ​ഹി​രാ​കാ​ശ ശാ​സ്ത്ര​ജ്ഞ​ന്‍ രാ​കേ​ഷ് ശ​ര്‍​മ​യു​ടെ ജീ​വി​തം വെള്ളിത്തിരയിലേക്ക്.

ജോണ്‍സണ്‍ ചെറിയാന്‍.
മുംബൈ: ബഹിരാകാശ ശാസ്ത്രജ്ഞന്‍ രാകേഷ് ശര്‍മയുടെ ജീവിതം സിനിമയാകുന്നു. ബോളിവുഡിന്‍റെ മിസ്റ്റര്‍ പെര്‍ഫക്‌ട് ആമിര്‍ ഖാന്‍ നായകനാകുന്ന ചിത്രം സിദ്ധാര്‍ഥ് റോയ് കപൂറിന്‍റെ റോയ് കപൂര്‍ ഫിലിംസാണ് നിര്‍മിക്കുന്നത്. നിര്‍മാണ കന്പനിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച മൂന്നു പദ്ധതികളില്‍ ഒന്നാണിത്.
പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മഹേഷ് മത്തായിയാണ് സല്യൂട്ട് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ സംവിധായകന്‍. നിലവില്‍ ആമിര്‍ ഖാന്‍ തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിലാണ്. ഇതിനുശേഷമായിരിക്കും രാകേഷ് ശര്‍മയുടെ കഥ പറയുന്ന ചിത്രത്തില്‍ പ്രവേശിക്കുകയെന്നാണു സൂചന. ഗുസ്തി പരിശീലകന്‍ മഹാവീര്‍ ഫോഗട്ടിന്‍റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിച്ച ദംഗലാണ് ആമിറിന്‍റെതായി അവസാനം പുറത്തുവന്ന ചിത്രം. ഈ വര്‍ഷത്തെ ബോളിവുഡ് ഹിറ്റുകളില്‍ മുന്‍പന്തിയിലാണ് ചിത്രം.
RELATED ARTICLES

Most Popular

Recent Comments