ജോണ്‍സണ്‍ ചെറിയാന്‍.
മൂന്ന് ട്രക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ വെന്ത് മരിച്ചു. പാകിസ്ഥാന്‍ സ്വദേശിയായ 57 കാരനാണ് മരിച്ചത്. മറ്റു രണ്ട് ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. എമിറേറ്റ്സ് റോഡില്‍ അല്‍ സുബൈറിനും അല്‍ റഹ്മയ്യക്കും ഇടക്കുള്ള സ്ഥലത്താണ് അപകടമുണ്ടായത്.
അമിത വേഗതയില്‍ പോകുകയായിരുന്ന ഒരു ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് റോഡില്‍ നിന്നും തെന്നിയതാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു. ഈ ട്രക്കിന്റെ പെട്ടെന്നുള്ള വ്യതിചലനം കാരണം മറ്റു രണ്ട് ട്രക്കുകള്‍ ഇതിനെ ഇടിക്കുകയായിരുന്നു.
സംഭവമറിഞ്ഞ പോലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തുകയും അപകടത്തില്‍ പ്പെട്ടവരെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ഹൈവേയില്‍ ഗതാഗതം തടസ്സപ്പെട്ടു. അമിത വേഗതയില്‍ വാഹനം ഓടിക്കരുതെന്ന് പോലീസ് ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.