Wednesday, June 18, 2025
HomeNewsകുടിവെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ച രണ്ട് കുട്ടികള്‍ ഗുരുതരാവസ്ഥയില്‍.

കുടിവെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ച രണ്ട് കുട്ടികള്‍ ഗുരുതരാവസ്ഥയില്‍.

കുടിവെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ച രണ്ട് കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

ജോണ്‍സണ്‍ ചെറിയാന്‍.
ഹൈദരാബാദ്: കുടിവെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ച സഹോദരങ്ങളായ രണ്ടു കുട്ടികള്‍ ഗുരുതരാവസ്ഥയില്‍. തെലുങ്കാനയിലെ മെഹബൂബനഗറിനു സമീപത്തെ സേക്രട്ട് ഹാര്‍ട്ട് സ്കൂളിലെ വിദ്യാഥിയും ഇളയ സഹോദരനുമാണ് കുടിവെള്ളമെന്ന് കരുതി ആസിഡ് കുടിച്ചത്.
കുട്ടികളുടെ മുത്തശി സേക്രട്ട് ഹാര്‍ട്ട് സ്കൂളില്‍ ജോലി നോക്കിയിരുന്നു. ഇവരുടെ കൊച്ചു മകന്‍ ഇവിടുത്തെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. മുത്തശി സ്കൂളിലേക്കു വരുമ്ബോള്‍ മൂന്നു വയസുള്ള ഇളയ കുട്ടിയെയും ഒപ്പം കൂട്ടിയിരുന്നു.  സംഭവം നടന്ന ദിവസം മുത്തശി ഇരിക്കുന്ന സ്ഥലത്തു സൂക്ഷിച്ചിരുന്ന ദ്രാവകം വെള്ളമാണെന്നു കരുതി കുട്ടികള്‍ കുടിക്കുകയായിരുന്നു. നേര്‍പ്പിച്ച ആസിഡായിരുന്നു ഇത്.
വെള്ളം കുടിച്ചതിനു പിന്നാലെ കുട്ടികള്‍ ഛര്‍ദിച്ചതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. മുത്തശിക്കെതിരേ പൊലീസ് വധശ്രമത്തിനു കേസെടുത്തു.
RELATED ARTICLES

Most Popular

Recent Comments