Monday, June 16, 2025
HomeGulfകടയില്‍ വച്ച്‌ കൈയിലിരുന്ന വള താഴെ വീണു പൊട്ടി;കടക്കാരന്‍ പറഞ്ഞ വിലകേട്ട യുവതി ബോധംകെട്ട് വീണു.

കടയില്‍ വച്ച്‌ കൈയിലിരുന്ന വള താഴെ വീണു പൊട്ടി;കടക്കാരന്‍ പറഞ്ഞ വിലകേട്ട യുവതി ബോധംകെട്ട് വീണു.

കടയില്‍ വച്ച്‌ കൈയിലിരുന്ന വള താഴെ വീണു പൊട്ടി;കടക്കാരന്‍ പറഞ്ഞ വിലകേട്ട യുവതി ബോധംകെട്ട് വീണു.

ജോണ്‍സണ്‍ ചെറിയാന്‍.
വിനോദയാത്രയ്ക്കിടെ പര്‍ച്ചേസിംഗിന് ഇറങ്ങിയ യുവതി അശ്രദ്ധകൊണ്ട് കൈയില്‍ നിന്ന് വീണുടഞ്ഞ വളയുടെ വില കേട്ട് ബോധംകെട്ടുവീണു. ചൈനയിലെ യുന്നാന്‍ പ്രവിശ്യയിലുള്ള റുയിലി നഗരത്തിലെ കടയിലാണ് സംഭവം നടന്നത്. കടയില്‍ വള നേക്കുന്നതിനിടെയാണ് ഒരെണ്ണം താഴെ വീണ് പൊട്ടിയത്. ഇതിന് നഷ്ടപരിഹാരം നല്‍കാന്‍ തയാറാണെന്ന് യുവതി കയുടമയെ അറിയിക്കുകയും ചെയ്തു. എന്നാല്‍ കടയുടമ വളയുടെ വില പറഞ്ഞതോടെ യുവതി ബോധംകെട്ടു വീഴുകയായിരുന്നു.
28ലക്ഷം രൂപയാണ് കടയുടമ പറഞ്ഞവില. ഇതുകേട്ടതോടെ യുവതി ബോധരഹിതയായി നിലംപതിക്കുകയായിരുന്നു. ജേഡ് എന്ന വിലപിടിപ്പുള്ള പച്ചനിറത്തിലുള്ള കല്ല് കൊണ്ടുണ്ടാക്കിയതായിരുന്നു വള.
യുവതിയുടെ സാമ്ബത്തിക മനസിലാക്കിയ കടയുടമ 6,65,607 രൂപ നല്‍കിയാല്‍ മതിയെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനിടെ യുവതിയുടെ വീട്ടുകാര്‍ വിലപേശി നോക്കിയെങ്കിലും കടയുടമ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.
RELATED ARTICLES

Most Popular

Recent Comments