Wednesday, November 27, 2024
HomeIndiaമനുഷ്യനെ കൊന്നല്ല, പശുവിനെ സംരക്ഷിക്കേണ്ടതെന്ന് പ്രധാനമന്ത്രി.

മനുഷ്യനെ കൊന്നല്ല, പശുവിനെ സംരക്ഷിക്കേണ്ടതെന്ന് പ്രധാനമന്ത്രി.

മനുഷ്യനെ കൊന്നല്ല, പശുവിനെ സംരക്ഷിക്കേണ്ടതെന്ന് പ്രധാനമന്ത്രി.

ജോണ്‍സണ്‍ ചെറിയാന്‍.
മനുഷ്യരെ കൊന്നിട്ടല്ല പശുവിനെ സംരക്ഷിക്കേണ്ടത്. പശുവിന്റെ പേരില്‍ നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അക്രമങ്ങള്‍ നടക്കുന്നത് കര്‍ശനമായി തടഞ്ഞ മഹാത്മാ ഗാന്ധിയുടെ നാടാണിത്. എന്തുകൊണ്ടാണ് ആളുകള്‍ ഇതു മറന്നു പ്രവര്‍ത്തിക്കുന്നത്. അക്രമരാഹിത്യമാണ് ഇന്ത്യയുടെ നയമെന്നും പ്രധാനമന്ത്രി പറഞ്ഞു. സബര്‍മതി ആശ്രമത്തിന്റെ ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുക്കാനും ഇവിടത്തെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് എത്തിയിട്ടുള്ളത്.
അതേസമയം മധുര തീവണ്ടിയില്‍ മാംസം കൈയില്‍വെച്ചെന്ന് ആരോപിച്ചു മര്‍ദിച്ചു കൊലപ്പെടുത്തിയ ജുനൈദിന്റെ കൊലപാതകത്തില്‍ പ്രതിഷേധം കത്തി പടരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നോട്ടിന്‍ നെയിം ക്യാംപെയ്നില്‍ വന്‍ ജനപിന്തുണയാണ് ലഭിച്ചത്. ദില്ലിയിലെ ജന്തര്‍മന്തറില്‍ നടന്ന കൂട്ടയ്മയില്‍ രാജ്യത്തെ സാമൂഹിക-രാഷ്ട്രീയ മേഖലയില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തു. നോട്ട് ഇന്‍ നെയിം എന്ന പ്ലക്കാകാര്‍ഡുകളുമായാണ് പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്.
.
RELATED ARTICLES

Most Popular

Recent Comments