ജോണ്‍സണ്‍ ചെറിയാന്‍.
ഹരിയാനയിലെ മേറോറ ഗ്രമത്തിന്റെ പേര് മാറ്റണമെന്ന എന്‍ജിഒയുടെ ആവശ്യം ജില്ലാ അധികൃതര്‍ തള്ളി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സമര്‍പ്പിച്ച മേവത് ജില്ലയിലെ മേറോ ഗ്രാമത്തിന്റെ പേരാണ് ട്രംപ് സുലഭ് വിലേജ് ആക്കണമെന്നായിരുന്നു സുലഭ് സംഘടനയുടെ ആവശ്യം.എന്നാല്‍ ഈ ആവശ്യമാണ് ജില്ലാ ഭരണകൂടെ തള്ളിയത്. സര്‍ക്കാരിന്റെ അനുമതിയില്ലാതെ പേര് മാറ്റാന്‍ കഴിയില്ലെന്നും അത് നിയമവിരുദ്ധമാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.എന്നാല്‍ ഇതിനോടകം തന്നെ ഗ്രമത്തിന്റെ പുതിയ പേരുമായുള്ള നിരവധി പ്ലക്കാര്‍ഡുകളും ബാനറുകളും ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിറഞ്ഞിരുന്നു.
പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി സുലഭ് സംഘടന സ്ഥാപകന്‍ ബിന്‍ദേശ്വര്‍ പത്തക്ക് ഗ്രാമത്തിന്റെ പേര് മാറ്റിയതായി പ്രഖ്യാപിച്ചിരുന്നു.ഗ്രാമത്തിന്റെ വികസന പദ്ധതിയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളിലിടയിലായിരുന്നു പേര് മാറ്റല്‍ പ്രഖ്യാപനവും.ഗ്രാമത്തില്‍ ആകെയുള്ളത് 120 കുടുംബങ്ങളാണ് അതില്‍ വെറും 40 വീടുകളില്‍ മാത്രമാണ് ശൗചാലയമുള്ളത്. അതിനാല്‍ ഗ്രമത്തിലെ എല്ലാ വീട്ടിലും ശൗചാലയവും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള കേന്ദ്രങ്ങള്‍ പുതുക്കി പണിയുമെന്നും എന്‍ജിഒ പ്രഖ്യാപിച്ചിട്ടുണ്ട്.
അതെ സമയം പേര് മാറ്റം പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുമ്ബ് മാത്രമാണ് പൊതു വിസര്‍ജനമില്ലാത്ത ഗ്രാമമായി മെറോറയെ ജില്ലാ അധികൃതര്‍ പ്രഖ്യാപിച്ചതെന്ന് എന്‍ജിഒ അധികൃതര്‍ പറയുന്നു .അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ കമ്ബനികളില്‍ നിന്നും മറ്റും ഫണ്ട് ലഭിക്കുന്നതിന്റെ ഭാഗമായാണ് പേര് മാറ്റലിന്റെ പിന്നിലെന്ന് എന്‍ജിഒ ജില്ലാ അധികൃതരെ അറിയിച്ചത്.പേര് മാറ്റത്തില്‍ ഗ്രാമവാസികള്‍ക്കും പരാതിയില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.