ജോണ്‍സണ്‍ ചെറിയാന്‍.
ചില സ്ത്രികള്‍ അങ്ങനെയാണ് തന്നെ തന്നെ അനവശ്യമായി സ്പര്‍ശിക്കുന്നവര്‍ക്ക് സ്പോര്‍ട്ടില്‍ തന്നെ മറുപടി കൊടുക്കണം. അങ്ങനെ സ്ത്രീകള്‍ പ്രതികരിച്ചാല്‍ മാത്രമേ ഇന്നു സ്ത്രീകള്‍ക്ക് പുറത്തിറങ്ങി ആരേയും പേടിക്കാതെ നടക്കാന്‍ കഴിയുകയുള്ളു.മംഗളൂരു സ്വദേശിനിയായ രശ്മി ഷെട്ടിയാണ് തനിക്കു നേരിടേണ്ടി വന്ന ദുരാനുഭവം ഫേസ്ബുക്കിലൂടെ ലേകത്തിനു മുന്നില്‍ പങ്കുവെയ്ക്കുന്നത്.22കാരിയായ രശ്മിയുടെ ഫേസ്ബുക്ക് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. തന്നെ ഉപദ്രവിക്കാന്‍ വന്ന യുവാവിന്റെ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റും പേരും സഹിതമാണ് രശ്മി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിരിക്കുന്നത്.
മംഗളൂരുവിലെ തിരക്കുള്ള നഗരത്തില്‍ വച്ചാണ് രശ്മിയെ ഒരാള്‍ പിന്തുടര്‍ന്നത്. അതും പൊലീസിന്റെ ശക്തമായ കാവലുള്ള നഗരത്തില്‍.
കുറെ ദൂരം രശ്മിയെ പിന്തുടര്‍ന്നെങ്കിലും എന്തുകൊണ്ടോ അയാള്‍ തന്നെ ശാരീരികമായി ഉപദ്രവിച്ചില്ലെന്ന് രശ്മി പറയുന്നു. പക്ഷേ തനിക്ക് മുന്‍പുണ്ടായിട്ടുള്ള അനുഭവങ്ങള്‍ നോക്കുമ്പോള്‍ ഇയാളെ ലോകത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് തോന്നി. ഇയാളെപ്പോലുള്ള മറ്റുള്ളവര്‍ക്കും ഇതൊരു പാഠമാകണമെന്നും അതുകൊണ്ടാണ് സംഭവം താന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്ന് രശ്മി പറഞ്ഞു.
നീ വിചാരിച്ചുവോ ഞാന്‍ ഭയപ്പെട്ടുവെന്ന് . എനിക്കെതിരെ ഒരു ചുവടെങ്കിലും വച്ചാല്‍ ഞാന്‍ തീര്‍ച്ചയായും നിന്റെ കരണം പുകയ്ക്കുമായിരുന്നു. അജ്ഞാതന്‍ എന്ന മറയില്‍ എന്തും ചെയ്യാമെന്ന് നീ വിചാരിച്ചു കാണും. പക്ഷേ എനിക്കെല്ലാം അറിയാം. അതുകൊണ്ടാണ് നിന്റെ പേരടക്കമുള്ള വിവരങ്ങള്‍ ഞാന്‍ ഇവിടെ ഷെയര്‍ ചെയ്യുന്നത്. രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ബിഹാറില്‍ എം.എ ബുദ്ധിസ്റ്റ് സ്റ്റഡീസിന് പഠിക്കുകയാണ് രശ്മി.