Tuesday, November 26, 2024
HomeKeralaവൈക്കത്ത് കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ ഇളയ മകനും മരിച്ചു.

വൈക്കത്ത് കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ ഇളയ മകനും മരിച്ചു.

വൈക്കത്ത് കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ ഇളയ മകനും മരിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
കോട്ടയം: വൈക്കത്ത് കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ ഇളയ മകനും മരണത്തിന് കീഴടങ്ങി. മാരകമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശഒപത്രിയില്‍ ചികിത്സയിലായിരുന്ന ശ്രീഹരി (11)യാണ് മരിച്ചത്. തലയാഴം ചില്ലയക്കല്‍ സുരേഷ് (45), ഭാര്യ സോജ (38) ഇവരുടെ മൂത്തമകന്‍ സൂരജ് (14) എന്നിവരാണ് നേരത്തെ മരിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ചെ 6.15 ന് ആയിരുന്നു സംഭവം. സുരേഷിന്റെ വീട്ടില്‍ നിന്നും കൂട്ടനിലവിളി കേട്ട് എത്തിയ പരിസരവസികളാണ് വീട്ടില്‍ നിന്നും പുക ഉയരുകയും ജനല്‍ച്ചില്ലുകള്‍ പൊട്ടിത്തകരുകയും ചെയ്യുന്നത് ആദ്യം കണ്ടത്. വാതില്‍ ചവിട്ടി തുറന്ന് അകത്തു കടന്നപ്പോഴാണ് കുടുംബാംഗങ്ങളെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ വെള്ളമൊഴിച്ച്‌ തീ അണയ്ക്കുകയും നാലുപേരെയും സമീപത്തെ സഹകരണ ബാങ്കിന്റെ ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.
RELATED ARTICLES

Most Popular

Recent Comments