ജോണ്‍സണ്‍ ചെറിയാന്‍.
കോഴിക്കോട്: പെരുന്നാള്‍ പടിവാതില്‍ക്കല്‍ എത്തിയതോടെ ടൗണുകള്‍ തിരക്കിലായി. എങ്ങും പെരുന്നാള്‍ കച്ചവടം തകൃതിയാണ്. ചറുതും വലുതുമായ എല്ലാ ടൗണുകളും ചെറിയ പെരുന്നാള്‍ തിരക്കിലമര്‍ന്നിരിക്കുകയാണ്. വസ്ത്രാലയങ്ങള്‍, ഫാന്‍സികള്‍, ഫൂട്ട്വെയറുകള്‍ തുടങ്ങി മിക്ക വ്യാപാര സ്ഥാപനങ്ങളിലും കച്ചവടം സജീവമായി. പഴം പച്ചക്കറി, ഇറച്ചി മാര്‍ക്കറ്റുകളില്‍ പൊള്ളും വിലയാണ് കാത്തിരിക്കുന്നത്. അരിയുള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്കും വില ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. കുടുംബമടക്കിയെത്തിയാണ് പെരുന്നാള്‍ മുന്നൊരുക്കം. ഒരാഴ്ചയായി ടൗണുകള്‍ തിരക്കിലാണ്. പെരുന്നാള്‍ പ്രമാണിച്ച് തെരുവോര കച്ചവടവും സജീവമാണ്.
കൈകളില്‍ മൈലാഞ്ചി അണിഞ്ഞ് ഹൂറിമാരും ചെറിയ പെരുന്നാളിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. കിന്നാരം ചൊല്ലിയും പാട്ടുപാടിയും ഇവര്‍ മൈലാഞ്ചി മൊഞ്ചിന്റെ അഴക് വര്‍ധിപ്പിച്ചു.
പ്രായഭേദമന്യ മതസൗഹാര്‍ദം ഊട്ടിയുറപ്പിച്ചാണ് ചെറിയപെരുന്നാളിന്റെ മൈലാഞ്ചിരാവ് ആഘോഷമാക്കുന്നത്.