Saturday, April 5, 2025
HomeKeralaഎസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ ആക്രമണം നടന്നത് പൊലീസിന്‍റെ തണലിലെന്ന് കെ.സി വേണുഗോപാല്‍

എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ ആക്രമണം നടന്നത് പൊലീസിന്‍റെ തണലിലെന്ന് കെ.സി വേണുഗോപാല്‍

ഷാജന്‍ കുര്യന്‍.

ആലപ്പുഴ: കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ ഹരിപ്പാട് വെച്ച് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നടത്തിയ അക്രമം പൊലീസിന്‍റെ തണലിലാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി പറഞ്ഞു.

കെ.എസ്.യു ബ്ലോക്ക് പ്രസിഡന്‍റ് ഹരികൃഷ്ണന്‍റെ വീട്ടില്‍ കയറി അമ്മയെ ഉള്‍പ്പെടെ മര്‍ദ്ദിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. സംസ്ഥാന നേതാക്കന്മാരെ ഉള്‍പ്പെടെ മൃഗീയമായി മര്‍ദ്ദിച്ചിട്ടും പൊലീസ് നടപടി എടുത്തില്ല. ഭരണത്തിന്‍റെ തണലില്‍ ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും അഴിഞ്ഞാടുകയാണെന്നും അഹങ്കാരവും ധാര്‍ഷ്ട്യവുമാണ് ഈ ഭരണ വിലാസം സംഘടനകളുടെ മുഖമുദ്ര എന്നും അദ്ദേഹം പറഞ്ഞു.

കണ്‍മുന്‍പില്‍ ആക്രമം നടന്നിട്ടും മൗനം പാലിച്ച പൊലീസ് നടപടി പ്രതിഷേധാര്‍ഹമാണ്. ഗുണ്ടാ സംഘങ്ങളെപോലെ മാരക ആയുധങ്ങളുമായി അക്രമി സംഘം മണിക്കൂറുകളോളം അക്രമം അഴിച്ചുവിട്ടു ജനങ്ങളെ ഭീതിയിലാക്കിയത് ഒരു രാഷ്ട്രീയ സംഘടനയ്ക്കോ രാഷ്ട്രീയ സംസ്കാരത്തിനോ നിരക്കാത്ത തരത്തിലാണ് എന്ന് എം.പി.കൂട്ടി ചേര്‍ത്തു.

നാട്ടുകാര്‍ തടഞ്ഞുവെച്ച രണ്ടുപേരെ മാത്രം മറ്റു നിവൃത്തിയില്ലാത്തതുകൊണ്ടു പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നെന്നും മറ്റുള്ളവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് മടിക്കുകയായിരുന്നു. വീടുകയറിയും, ആശുപത്രിയിലും ആക്രമം നടത്തിയവരെ ഉടന്‍ അറസ്റ്റ് ചെയ്യണം. നിഷ്ക്രിയത്വമാണ് സ്ഥിതിഗതികള്‍ വഷളാക്കിയത്.  ഹരിപ്പാട് സമാധാനം പുനസ്ഥാപിക്കാന്‍ ജില്ലാ ഭരണകൂടം ഇടപെടണമെന്നും എം.പി ആവശ്യപ്പെട്ടു.

RELATED ARTICLES

Most Popular

Recent Comments