ജോണ്‍സണ്‍ ചെറിയാന്‍.
സീയോള്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ മനോരോഗിയെന്ന് വിളിച്ച് ഉത്തരകൊറിയ. ഉത്തകൊറിയ തടവിലാക്കിയ യുഎസ് പൗരന്‍ മോചിപ്പിച്ച് ദിവസങ്ങള്‍ക്കകം കൊല്ലപ്പെട്ട സംഭവത്തില്‍ ഇരു രാഷ്ട്രങ്ങളും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കേയാണ് ഉത്തരകൊറിയയുടെ നീക്കം. കഴിഞ്ഞ ആഴ്ച ഉത്തരകൊറിയയില്‍ നിന്ന് മോചിപ്പിച്ച ഓട്ടോ വാര്‍മ്ബിയറാണ് ദിവസങ്ങള്‍ക്കകം കൊല്ലപ്പെട്ടത്. 22കാരനായ ഓട്ടോ 17 മാസത്തോളമായി കോമയിലായിരുന്നുവെന്നാണ് രക്ഷിതാക്കള്‍ നല്‍കുന്ന വിവരം.
പ്യോഗ്യാംഗിലെ ഔദ്യോഗിക ദിനപത്രം റോഡോംഗ് സിന്‍മുനാണ് എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് ട്രംപിനെ മനോരോഗിയെന്ന് വിശേഷിപ്പിച്ചിട്ടുള്ളത്. ആഭ്യന്തര- രാഷ്ട്രീയ പ്രതിസന്ധികളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ട്രംപ് ഉത്തരകൊറിയയ്ക്കെതിരെ രംഗത്തെത്തുന്നതെന്നും മാധ്യമം ചൂണ്ടിക്കാണിക്കുന്നു.
അമേരിക്ക ഉള്‍പ്പെടെയുള്ള ലോക രാഷ്ട്രങ്ങളുടെ എതിര്‍പ്പ് മറികടന്ന് ഉത്തരകൊറിയ കഴിഞ്ഞ വര്‍ഷം നടത്തിയ ആണവ പരീക്ഷണങ്ങള്‍ കൊറിയന്‍ പെനിന്‍സുലയില്‍ സമ്മര്‍ദ്ദത്തിനിടയാക്കിയിരുന്നു. ഇതിനിടെയാണ് കൊറിയാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് ഉത്തരകൊറിയ തടവിലാക്കിയ അമേരിക്കന്‍ വിദ്യാര്‍ത്ഥി ഓട്ടോ വാര്‍മ്ബിയറിന്‍റെ മരണം. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷാവസ്ഥയ്ക്ക് ഊര്‍ജ്ജമേകുന്നതായിരുന്നു.