Saturday, April 12, 2025
HomeNewsപ്രവാസികള്‍ക്ക് ഈദ് സമ്മാനം;യു എ ഇ യില്‍ വാട്ട്സ് ആപ്പ് കോളുകള്‍ ലഭ്യമായി തുടങ്ങി.

പ്രവാസികള്‍ക്ക് ഈദ് സമ്മാനം;യു എ ഇ യില്‍ വാട്ട്സ് ആപ്പ് കോളുകള്‍ ലഭ്യമായി തുടങ്ങി.

പ്രവാസികള്‍ക്ക് ഈദ് സമ്മാനം;യു എ ഇ യില്‍ വാട്ട്സ് ആപ്പ് കോളുകള്‍ ലഭ്യമായി തുടങ്ങി.

ജോണ്‍സണ്‍ ചെറിയാന്‍.
അബുദാബി:  പ്രവാസികളുടെ ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമാകുന്നു. യു എ ഇ യില്‍ വീഡിയോ/ഓഡിയോ വാട്ട്സ് ആപ്പ് കോളുകള്‍ ലഭ്യമായി തുടങ്ങി. യു എ ഇ ക്ക് അകത്തും പുറത്തും വാട്ട്സ് ആപ്പ് ഉപയോഗിച്ച്‌ വിളിക്കാന്‍ കഴിയുമെന്ന് ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി (ട്രാ) യെ ഉദ്ധരിച്ച്‌ ഗള്‍ഫ് ന്യൂസ് റിപ്പാര്‍ട്ട് ചെയ്തു.
ഉപഭോക്താക്കള്‍ക്ക് ഇനി സൗജന്യമായി വാട്ട്സ് ആപ്പിലൂടെ ഉറ്റവരെയും ബന്ധപ്പെട്ടവരെയും വിളിക്കാവുന്നതാണ്. അതേസമയം വിളിയുടെ വ്യക്തത ഉപയോഗിക്കുന്ന നെറ്റിന്റെ വേഗതക്കനുസരിച്ചിരിക്കുമെന്ന് ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി (ട്രാ) പറഞ്ഞു.
2016 ല്‍ വാട്ട്സ് ആപ്പ് കോള്‍ സൗകര്യം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിരുന്നെങ്കിലും യു എ ഇ യില്‍ ഇത് അനുവദനീയമല്ലായിരുന്നു.
RELATED ARTICLES

Most Popular

Recent Comments