Saturday, April 12, 2025
HomeCinemaഅഞ്ജലി മേനോന്‍ ചിത്രത്തിലൂടെ പൃഥ്വിരാജിന്റെ നായികയായി,നസ്രിയ തിരിച്ചെത്തുന്നു.

അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ പൃഥ്വിരാജിന്റെ നായികയായി,നസ്രിയ തിരിച്ചെത്തുന്നു.

അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ പൃഥ്വിരാജിന്റെ നായികയായി,നസ്രിയ തിരിച്ചെത്തുന്നു.

ജോണ്‍സണ്‍ ചെറിയാന്‍. 
ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം നസ്രിയ നസീം സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേള എടുത്തിരിക്കുകയാണ്. അഭിനയം നിര്‍ത്തുകയില്ല, തീര്‍ച്ചയായും മടങ്ങിവരും എന്ന ഉറപ്പ് നല്‍കിയിട്ടാണ് നസ്രിയ പോയത്. നല്ലൊരു തിരക്കഥ കിട്ടിയാല്‍ നസ്റിയ തിരിച്ചുവരും എന്നും ഞാനും നസ്റിയയും ഒന്നിച്ച്‌ അഭിനയിക്കും എന്നും പല അഭിമുഖത്തിലും ഫഹദ് ഫാസില്‍ പറഞ്ഞിരുന്നു. അതിന് സമയമായി..നസ്രിയ തിരിച്ചെത്തുന്നു.. പക്ഷെ നായകന്‍ ഫഹദ് ഫാസില്‍ അല്ല. അതെ, വിവാഹ ശേഷമുള്ള ചെറിയൊരു ഇടവേളയ്ക്ക് ശേഷം നസ്രിയ നസീം അഭിനയത്തിലേക്ക് തിരിച്ചുവരുന്നു. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നസ്രിയ  തിരിച്ചെത്തുന്നു എന്നാണ് വാര്‍ത്തകള്‍. പൃഥ്വിരാജാണ് ചിത്രത്തിലെ നായകനായി എത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഫഹദ് ഫാസില്‍ എന്നിവരോടൊപ്പം അഭിനയിച്ച നസ്രിയ  ഇതുവരെ പൃഥ്വിയ്ക്കൊപ്പം ഒരു സിനിമ ചെയ്തിരുന്നില്ല.
RELATED ARTICLES

Most Popular

Recent Comments