ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: ടെക്നോപാര്‍ക്കില്‍ നിന്നും ജോലി കഴിഞ്ഞിറങ്ങിയ യുവതി ഊബര്‍ ടാക്സി വിളിച്ചു താമസ സ്ഥലമായ ജഗദിയിലേക്ക് പോകുകയായിരുന്നു. യാത്രക്കിടയില്‍ ഡ്രൈവര്‍ യുവതിയോട് സംസാരിക്കുകയും, പരിചയപ്പെടാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ കാലുകള്‍ പൊക്കി വെച്ചിരുന്ന യുവതിയുടെ കാല്‍പാദങ്ങള്‍ വളരെ ഭംഗിയുണ്ടെന്നു പറഞ്ഞു കാലുകളില്‍ സ്പര്‍ശിക്കുകയായിരുന്നു. ഉടനെ ബഹളം വെച്ച യുവതിയെ വഴിയില്‍ നിര്‍ത്തി ഇറക്കുകയും ചെയ്തു.
വെളിയില്‍ ഇറങ്ങിയ ഡ്രൈവര്‍ യുവതിയുടെ കാലു പിടിച്ചു മാപ്പ് പറഞ്ഞെങ്കിലും യുവതി ക്ഷമിക്കാന്‍ തയ്യാറല്ലായിരുന്നു. തുടര്‍ന്ന് യുവതി പോലീസില്‍ പരാതിപ്പെടുകയും ഡ്രൈവറെ പീടനക്കേസ്സില്‍ അറസ്റ്റു ചെയ്ത് റിമാന്‍ഡ് ചെയ്യുകയും ചെയ്തു.