ജോണ്‍സണ്‍ ചെറിയാന്‍.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ വണ്‍ പ്ലസിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ഫോണായ വണ്‍ പ്ലസ് 5 ഇന്ന് മുതല്‍ ഇന്ത്യയില്‍ വില്‍പ്പന തുടങ്ങുന്നു. ആമസോണ്‍ വെബ്സൈറ്റിലൂടെ ഫഌഷ് സെയില്‍ ആയും വണ്‍പ്ലസ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെയുമാണ് ഇന്ത്യന്‍ സമയം വൈകീട്ട് 4.30 മുതല്‍ വില്‍പ്പന.
ഡിസൈന്‍, പെര്‍ഫോമന്‍സ്, ക്യാമറ, ബാറ്ററി ലൈഫ് എന്നിവയിലുള്ള പുതുമകളാണ് പ്രധാന ആകര്‍ഷണം.5.5 ഇഞ്ച് ഡിസ്പ്ലേ, 8 ജിബി റാം, 20 മെരാപിക്സല്‍ ഡ്യുവല്‍ റിയര്‍ ക്യാമറ, 16 മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറ, 3400 മില്ലി ആംപിയര്‍ ബാറ്ററി, ആന്‍ഡ്രോയ്ഡ് 7.1.1 ഓക്സിജന്‍ ഒഎസ് എന്നിവ മറ്റു മികവുകള്‍. 8 ജിബി റാമും 128 ജിബി ഇന്റേണല്‍ മെമ്മറിയുമുള്ള ഫോണിന് 37,999 രൂപയാണ് ഇന്ത്യയില്‍ പ്രതീക്ഷിക്കുന്ന വില.
30,000ലധികം വില പ്രതീക്ഷിക്കപ്പെടുന്ന ഫോണ്‍ വണ്‍പ്ലസ് ഇതുവരെ പുറത്തിറക്കിയതില്‍ ഏറ്റവും വിലകൂടിയ ഫോണ്‍ ആണ്. എങ്കിലും അര ലക്ഷത്തോളം വിലയുള്ള എസ് 8ഉമായി താരതമ്യം ചെയ്യുമ്ബോള്‍ ജയിക്കുന്നത് വണ്‍പ്ലസ് 5 തന്നെയായിരിക്കും.
ഹൈ എന്‍ഡ് ഉപയോക്താക്കളെ ലക്ഷ്യം വെക്കുന്ന വണ്‍പ്ലസ് ആപ്പിള്‍, സാംസങ് തുടങ്ങിയ വന്‍കിടക്കാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുകയാണ് വണ്‍പ്ലസ് 5ലൂടെ ലക്ഷ്യമിടുന്നത് എന്നു കരുതുന്നു. അലൂമിനിയം മെറ്റല്‍ ബോഡിയിലുള്ള ഫോണ്‍ വെള്ള, കറുപ്പ് എന്നിങ്ങനെ രണ്ട് നിറങ്ങളിലായിരിക്കും.