ജോണ്‍സണ്‍ ചെറിയാന്‍.
ദോഹ: ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവിന്റെ പ്രകാശനം ലൈഫ് സ്റ്റയില്‍ റസ്റ്റോറന്റില്‍ നടന്നു. സാമൂഹ്യ സാംസ്‌കാരിക വ്യാപാര രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ട് ധന്യമായ ചടങ്ങില്‍ അല്‍ റഹീബ് ഇന്റര്‍നാഷണല്‍ ബിസിനസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ മായന്‍ കണ്ടോത്തിന് ആദ്യ പ്രതി നല്‍കി ഗ്രാന്‍ഡ് മാള്‍ റീജ്യണല്‍ ഡയറക്ടര്‍ അഷ്‌റഫ് ചിറക്കലാണ് പ്രകാശനം നിര്‍വഹിച്ചത്.
കോണ്‍ഫിഡന്റ് എന്റര്‍പ്രൈസസ് മാനേജിംഗ് ഡയറക്ടര്‍ ബാബു കൊളത്തറ, നോര്‍ത്ത് ബോണ്ട് ട്രേഡിംഗ് & കോണ്‍ട്രാക്റ്റിംഗ് മാനേജിംഗ് ഡയറക്ടര്‍ നാസര്‍, അക്കോണ്‍ ഗ്രൂപ്പ് വെന്‍ചോഴ്‌സ് ചെയര്‍മാന്‍ ശുക്കൂര്‍ കിനാലൂര്‍, ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഖത്തര്‍ പ്രസിഡന്റ് ഡോ അബ്ദുല്‍ റഷീദ്, സൗദിയ ഗ്രൂപ്പ് ഓപ്പേറേഷന്‍സ് മാനേജര്‍ അരുണ്‍ എസ്. പിള്ള, അല്‍ ദാര്‍ എക്‌സ്‌ചേഞ്ച് ചീഫ് അക്കൗണ്ടന്റ് ഷബാദ്, അല്‍ റവാബി ഗ്രൂപ്പ് ഓഫ് കമ്പനീസ് എച്ച് . ആര്‍ കോര്‍ഡിനേറ്റര്‍ അമീന്‍ സയ്യാഫ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ആഘോഷങ്ങളും വിശേഷാവസരങ്ങളും സമൂഹത്തില്‍ സ്‌നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കുവാനും സാമൂഹ്യ സൗഹാര്‍ദ്ധം മെച്ചപ്പെടുത്തുവാനും സഹായകകരമാകണമെന്നതാണ് ഈ പ്രസിദ്ധീകരണത്തിന്റെ പ്രാധാന്യമെന്ന് ചടങ്ങില്‍ സംസാരിച്ച മീഡിയ പ്‌ളസ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര അഭിപ്രായപ്പെട്ടു. പെരുന്നാള്‍ സ്‌നേഹത്തിന്റേയും സൗഹാര്‍ദ്ധത്തിന്റേയും സന്ദേശമാണ് ലോകത്തിന് നല്‍കുന്നത്. പ്രവാസി കൂട്ടായ്മകളും കുടുംബസംഗമങ്ങളും ആഘോഷങ്ങളെ അര്‍ഥവത്താക്കുമെന്നും സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ക്ക് സ്‌നേഹ സന്ദേശങ്ങള്‍ കൈമാറുവാനും ഈദിന്റെ ചൈതന്യം നിലനിര്‍ത്തുവാനും പെരുന്നാള്‍ നിലാവ് സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഫോട്ടോ. മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവിന്റെ പ്രകാശനം അല്‍ റഹീബ് ഇന്റര്‍നാഷണല്‍ ബിസിനസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ മായന്‍ കണ്ടോത്തിന് ആദ്യ പ്രതി നല്‍കി ഗ്രാന്‍ഡ് മാള്‍ റീജ്യണല്‍ ഡയറക്ടര്‍ അഷ്‌റഫ് ചിറക്കല്‍ നിര്‍വഹിക്കുന്നു.