Friday, June 13, 2025
HomePoemsപുനർജന്മം... (കവിത)

പുനർജന്മം… (കവിത)

പുനർജന്മം... (കവിത)

 ജെൻസി പോൾ. (Street Light fb group)
സ്നേഹം കോറി –
ച്ചുവപ്പിച്ച മുറിവിൽ
മറവി തൻ മാസ്മര
തൈലം പുരട്ടി…
കണ്ണീർ കണങ്ങൾ
ഉതിർത്തു കൊരുത്തു
മഴവില്ലൊരായിരം
ചെമ്മേ ചമച്ചു…
മനസിൽ അലഞ്ഞുലഞ്ഞ
പാഴ്ചിന്തകളെ
മറവി തൻ ഭാണ്ഡത്തിൽ
ഒതുക്കി കുടിയിരുത്തി…
പുത്തനുഷസിൽ
പ്രതീക്ഷ തൻ തുരുത്തിൽ
പുത്തനുണർവിൻ
പുതുനാമ്പുകൾ കിളിർക്കയായ്!

 

RELATED ARTICLES

Most Popular

Recent Comments