Thursday, February 5, 2026
HomePoemsപൊൻകിനാവ്.... (കവിത)

പൊൻകിനാവ്…. (കവിത)

പൊൻകിനാവ്.... (കവിത)

അഭിലാഷ് സുരേന്ദ്രന്‍ ഏഴംകുളം. (Street Light fb group)
പൂക്കാലം പോയില്ല,പൂമണം പോയില്ല
പൂമാരി പെയ്യുന്നു,പെണ്ണേ!
പൂമുഖംതന്നിലായ് പൂത്താലമേന്തുവാൻ
പൂനിലാവെത്തുന്നു,പെണ്ണേ!
പൂമ്പാറ്റ പാറുന്നു,പൂങ്കുയിൽ പാടുന്നു
പൂക്കാരിക്കിന്നെന്തേ,നാണം!
പൂക്കൂടയേന്തീട്ടു,പൂങ്കാറ്റിൽ മുങ്ങീട്ടു
പൂനുള്ളുമ്പോഴെന്തേ,നാണം!
പാടത്തൂടോടുന്നു,പാട്ടുകൾ പാടുന്നു
പുത്തനുടുപ്പിട്ടു,ബാല്യം!
പൂങ്കിനാവെത്തുന്ന പൗർണ്ണമിരാത്രിയിൽ
പോന്നോണമുണ്ണുന്നു,ബാല്യം!
പൂമരക്കൊമ്പത്തു പാടുന്ന പൈങ്കിളീ
പുത്തരിയുണ്ണുവാൻ പോരൂ!
പൊയ്പ്പോയ കാലത്തിൻ പൊൻസ്മൃതിയൊക്കെയും
പാടുവാൻ നിത്യവും പോരൂ!
(വൃത്തം-മാരകാകളി)
RELATED ARTICLES

Most Popular

Recent Comments