Tuesday, November 26, 2024
HomeLifestyleമരിച്ചെന്ന്​ പറഞ്ഞ നവജാത ശിശു പിന്നീട്​ കണ്ണു തുറന്നു.

മരിച്ചെന്ന്​ പറഞ്ഞ നവജാത ശിശു പിന്നീട്​ കണ്ണു തുറന്നു.

മരിച്ചെന്ന്​ പറഞ്ഞ നവജാത ശിശു പിന്നീട്​ കണ്ണു തുറന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: മരിച്ചെന്ന് പറഞ്ഞ് നഴ്സുമാര്‍ കൈമാറിയ നവജാത ശിശു പിന്നീട് കണ്ണു തുറന്നു. തിങ്കളാഴ്ച പുലര്‍ച്ചെ ജനിച്ച കുഞ്ഞ് ശ്വാസമെടുക്കുന്നില്ലെന്ന് കണ്ട നഴ്സുമാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സര്‍ഫര്‍ജങ് ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ ദിവസം പ്രസവത്തിനായി പ്രവേശിപ്പിച്ച ബദര്‍പൂര്‍ സ്വദേശിനി തിങ്കളാഴ്ച പുലര്‍ച്ചെയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ശ്വാസമിടിപ്പില്ലാതിരുന്ന കുഞ്ഞ് മരിച്ചെന്ന് നഴ്സുമാര്‍ സ്ഥിരീകരിച്ച്‌ പൊതിഞ്ഞ് സീല്‍വെച്ച്‌ സംസ്കരിക്കുന്നതിനായി പിതാവിന് കൈമാറുകയായിരുന്നു.
മാതാവിന് പ്രസവശേഷം ശാരീരിക ബുദ്ധിമുട്ടുള്ളതിനാല്‍ അവരെ ആശുപത്രിയിലാക്കി ബന്ധുക്കള്‍ കുഞ്ഞിനെ സംസ്കരിക്കാന്‍ വീട്ടിലേക്കു കൊണ്ടുപോയി. സംസ്കാരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതിനിടെ കുഞ്ഞിനെ പൊതിഞ്ഞ പാക്കറ്റ് ഇളകുന്നതുകണ്ട പിതൃസഹോദരി അത് തുറന്നു നോക്കുകയായിരുന്നു. കുഞ്ഞ് നന്നായി ശ്വാസമെടുക്കുകയും കാലുകള്‍ ഇളക്കുകയും ചെയ്യുന്നുണ്ടായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ആബുംലന്‍സ് വിളിച്ച്‌ കുഞ്ഞിനെ അപ്പോളോ ആശുപത്രിയിലെത്തിച്ചു. നവജാത ശിശുവിന് ആരോഗപ്രശ്നങ്ങളില്ലെന്ന് അപ്പോളോയിലെ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതോടെ സര്‍ഫര്‍ജങ് ആശുപത്രിയില്‍ കഴിയുന്ന മാതാവിെന്‍റ അരികിലേക്ക് കുഞ്ഞിനെ കൊണ്ടുപോയി.
സംഭവത്തില്‍ ആശുപത്രി അധികൃതരുടെ അലംഭാവത്തിനെതിരെ കുഞ്ഞിെന്‍റ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ 22 ആഴ്ച പൂര്‍ത്തിയശേഷമാണ് യുവതി പ്രസവിച്ചിരിക്കുന്നതെന്നും വളര്‍ച്ചയെത്താത്ത കുഞ്ഞ് ശ്വസിക്കുകയോ കരയുകയോ ചെയ്തില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. കുഞ്ഞിന് 500 ഗ്രാം തൂക്കമാണുണ്ടായിരുന്നതെന്നും അത്തരം കുഞ്ഞുങ്ങള്‍ക്ക് പലപ്പോഴും അതിജീവിക്കാറില്ലെന്നും ആശുപത്രി അധികൃതര്‍ വിശദീകരിച്ചു. നവജാത ശിശുവിന് ജീവനുണ്ടോയെന്ന് പരിശോധിക്കാതെ മാതാപിതാക്കള്‍ക്ക് കൈമാറിയ നഴ്സുമാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മെഡിക്കല്‍ സൂപ്രണ്ട് എ.കെ റായ് അറിയിച്ചു.
RELATED ARTICLES

Most Popular

Recent Comments