തിരക്കുകൾക്കവധി കൊടുത്തു ആ സ്വകാര്യച്ചടങ്ങിനു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഓടിയെത്തി. എല്‍ ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനും ആന്റോ ആന്റണി എം പി യും എം എൽ ഏമാരായ തിരുവഞ്ചൂർ രാധാകൃഷ്ണനും പി സി ജോർജും സുരേഷ് കുറുപ്പും മോൻസ് ജോസഫും ചടങ്ങിൽ പങ്കെടുത്തു.
അവരെല്ലാം ശനിയാഴ്ച വൈകിട്ട് കോട്ടയം സി എസ് ഐ റിട്രീറ്റ് സെന്ററിൻറെ നടുമുറ്റത്ത് ഒത്തു ചേർന്നു. യൗവനത്തിൽ വന്നെത്തിയ രോഗം മുറിയുടെ ചുവരുകൾക്കുള്ളിൽ തളച്ചിടുമായിരുന്ന സ്വന്തം ജീവിതത്തെ സുന്ദരവും നാനാർതഥവുമുള്ള സർഗ്ഗാനുഭവമാക്കി കൂട്ടുകാർക്കിടയിൽ ഊർജ്ജവും ഉണ്മയും സഹൃദയത്തവുമുള്ള സൗമ്യസാന്നിധ്യമായി സ്വയം ആവിഷ്കരിച്ച പി കെ അജിത്കുമാറിൻറെ അറുപതാം പിറന്നാൾ ആഘോഷിക്കാൻ.
ജോസഫ് എം പുതുശ്ശേരി, ജോസഫ് വാഴക്കൻ, കെ ആർ അരവിന്ദാക്ഷൻ, അഡ്വ വി ബി ബിനു, അഡ്വ ടോമി കല്ലാനി, അഡ്വ കെ അനിൽ കുമാർ, അഡ്വ പി ഷാനവാസ്, കെ ആർ രാജൻ, അഡ്വ പി എ സലിം, കെ എസ് ആര്‍ ടിസി ബോര്‍ ഡംഗം സലിം പി മാത്യൂ അടക്കം കേരളത്തിന്റെ രാഷ്ട്രീയ കലാ സാംസ്‌കാരിക പ്രതിനിധാനമായിരുന്നു കൂട്ടയ്മ്മ.
തിരുവനന്തപുരത്തുനിന്നു സംവിധായകർ സുകുമാരൻ നായരും വേണുവും ദൃശ്യമാധ്യമ പ്രവർത്തകൻ ജോസും. വയനാട്ടിൽനിന്ന് കവി അൻവർ അലിയും വൈപ്പിനിൽനിന്നു ലതികാ സുഭാഷും വന്നു. എറണാകുളത്തുനിന്ന് ഓമനക്കുട്ടൻസാറും ഗീതാ ബക്ഷിയും ഡോ കെ എസ് ഡേവിഡും ഹൈകോടതിയിലെ തിരക്കുകൾക്ക് അവധി നൽകി ജിമ്മിച്ചനും സുരേഷ് ബാബു തോമസും ജയ്ജി ബാബുവും രവീന്ദ്ര ബാബുവും സുരിനും സിബി മോനിപ്പള്ളിയും എത്തി.
നാടിന്റെ വിവിധ ഇടങ്ങളിൽനിന്നു നാട്ടകം കോളേജിലെ കൂട്ടുകാർ പുഷ്പനാഥും അജിത്തും സതീഷ് ചന്ദ്രനും അടക്കം നിരവധി കൂട്ടുകാർ എത്തി. അമ്മ ലീലാമ്മയും സഹോദരങ്ങളും മക്കളുമടക്കം വീട്ടുകാരും ബന്ധുക്കളും. മുണ്ടക്കയത്തുനിന്നു അഡ്വ അജിയും ഭാര്യ ഡോ മ്യുസ് മേരിയും ജ്യോതി ഗ്യാസിലെ ജീവനക്കാരും. കാര്യങ്ങൾ തിരക്കി കോട്ടയത്തെ കൂട്ടുകാർ കോയയും ടോമും അനിഷാദും രഞ്ജിത്തും സുരേഷ് നമ്പൂതിരിയും ജപ്പാനും ഡിജോ കാപ്പനും വാത്മീകിയും.