Thursday, July 17, 2025
HomePoemsകളിപ്പാട്ടങ്ങൾ.. (കവിത)

കളിപ്പാട്ടങ്ങൾ.. (കവിത)

കളിപ്പാട്ടങ്ങൾ.. (കവിത)

സുഭാഷ്. (Street Light fb group)
രാത്രികൾ പകലുകൾ
കൊഴിഞ്ഞു വീഴുന്നു
പുറത്ത് ഓടാമ്പൽ
മാത്രം കാവലുള്ള മുറിയിൽ
കളിപ്പാട്ടങ്ങളുടെ നടുക്ക്
ഒരു കുഞ്ഞിക്കരച്ചിൽ
ഭിത്തിയിൽ തട്ടി തിരിച്ചു
വന്നു തറയിൽ വീണ്
ചിതറിത്തെറിക്കുന്നു
ഭാഗിച്ചെടുത്ത ദിനങ്ങളിൽ
സ്നേഹം അവധിക്കായി
കാത്തിരിക്കുന്നു…
സ്നേഹം ഉടുപ്പായി
കളിപ്പാട്ടമായി വർണ്ണങ്ങളിൽ
പൊതിഞ്ഞ പലഹാരമായി
ഊഴമിട്ടെത്തുന്നു….
ഊഴപ്പെരുക്കത്തിൽ
ഒരു കുഞ്ഞു മനം
കളിപ്പാട്ടത്തിലേക്ക്
മനമുരുക്കിക്കിച്ചേർത്ത്
അച്ഛനെന്ന് അമ്മയെന്ന്‌
പേര് ചൊല്ലി വിളിക്കുന്നു
അപ്പോഴും പിരിഞ്ഞ
വഴിയിലൂടെ രണ്ടുടലുകൾ
കളിപ്പാട്ടം വാങ്ങാൻ
മത്സരിച്ചോടുന്നു…
RELATED ARTICLES

Most Popular

Recent Comments