Thursday, November 28, 2024
HomePoemsഓർമ്മകൾ കനലായ്. (കവിത)

ഓർമ്മകൾ കനലായ്. (കവിത)

ഓർമ്മകൾ കനലായ്. (കവിത)

അബ്ദുൾ മജീദ്. (Street Light fb group)

കരയിലിങ്ങിരിക്കെ,
കവിതകളായ് പൊഴികെ
കനലായെരിയുന്നെന്നോർമ്മകള്

എങ്ങും വസന്തമെങ്ങും
ആഹ്ലാദം അലതല്ലി തിരിയുമ്പോഴ്,
അകലെയിരുന്ന് സ്നേഹം പൊഴിക്കുമ്പോഴ്,
അതിരില്ലാ സ്നേഹമാണെൻ മനസ്സില്.

പൊയ്കയിൽ നീന്തിത്തുടിക്കുമ്പോഴ്,
നീലത്താമര പറിക്കുമ്പോഴ്,
നീളത്തണ്ടു മുറിയാതെ മുറിച്ച് മാലയാക്കിയപ്പോഴ്,
അത് കഴുത്തിലിട്ട് നടനമാടിയപ്പോഴ്,
കുളിരായെന്നോർമ്മ മനസ്സില്.

മണലില് വീടുണ്ടാക്കി കളിച്ചപ്പോഴ്,
വാശിയാലോടി ചാടിമറിഞ്ഞപ്പോഴ്,
വരയിട്ടു കോടു താണ്ടിയപ്പോഴ്,
മനസ്സുകളൊന്നായ സന്തോഷത്തില്,
മനം നിറഞ്ഞാഹ്ലാദത്തില്,
മറയാത്ത ഓർമ്മകളെൻ ബാല്യം.

കാലം മറച്ച വീട് മരിച്ചപ്പോള്,
കാലുകൾ നടന്ന വഴി മറന്നപ്പോള്,
കൗതുകമായതെന്റെ വീട്.
കാലണയില്ലാത്ത കാലത്ത്,
കനവുകൾ നിറവേറാത്ത സമയത്ത്,
കരങ്ങളുരുക്കിയാതാണെന്റെ നാട്.

കരകളിൽ വയലും കാനനക്കുയിലും
കനമായൊഴുകിയ പുഴയും കറുതണ്ടൻ പനയും
കവിത പൊഴിക്കുമീ ഞാനും കരമടച്ച രസീതും
കൗതുകമാണിന്നെനിക്ക്.

നിറചിരി ഗുണമെഴും നിലാപ്പുഞ്ചിരിയാൽ
നീർത്തടവയൽ പച്ചയും
അണയിലൊഴുകിയ ചാലും അതിലിരിക്കാൻ പാലവും
അകലമില്ലാ മനുഷ്യരും
അതിരു കടന്ന സ്നേഹവും
അതെങ്ങു പോയെന്നോർക്കുമ്പോള്,
കരവും കരളും കണ്ണീർ തൂവി
പൊഴിക്കുകയാണിന്ന്.
കണ്ണുനീർച്ചാലുകൾ പൊഴിക്കയാണിന്ന്!

അബ്ദുൾ മജീദ്. (Street Light fb group)
പുതുനഗരം
പാലക്കാട്

RELATED ARTICLES

Most Popular

Recent Comments