ജോണ്‍സണ്‍ ചെറിയാന്‍.
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, ടയര്‍ നിര്‍മാതാക്കളായ എംആര്‍എഫുമായി സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ പുതുക്കിയതായി റിപ്പോര്‍ട്ട്. പുതിയ കരാര്‍ അനുസരിച്ച് കോഹ്‌ലിയെ സ്‌പോണ്‍സര്‍ ചെയ്യുന്നതിന് എട്ടു വര്‍ഷത്തേക്ക് എംആര്‍എഫ് 100 കോടി രൂപ നല്‍കും.
മുന്‍പ് ഏകദേശം 100 കോടി രൂപയുടെ മറ്റൊരു ബിസിനസ് കരാറില്‍ കോഹ്‌ലിയും പ്യുമയും ഒപ്പുവെച്ചിരുന്നു. ഇതിഹാസ ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ബ്രയന്‍ ലാറ, സ്റ്റീവ് വോ എന്നിവരെയും എംആര്‍എഫ് സ്‌പോണ്‍സര്‍ ചെയ്തിരുന്നു. എന്നാല്‍ കോഹ്ലിക്കു നല്‍കിയ അത്രയും തുകയ്ക്കായിരുന്നില്ല അത്. നിലവില്‍ ശിഖര്‍ ധവാന്‍, എ ബി ഡി വില്ലിയേഴ്‌സ് എന്നിവരെയും കമ്പനി സ്‌പോണ്‍സര്‍ ചെയ്യുന്നുണ്ട്.