ജോണ്‍സണ്‍ ചെറിയാന്‍.
ഫെയ്‌സ്ബുക്ക് സ്മാര്‍ട്ട് ഫോണ്‍ ക്യാമറകളിലൂടെയും വെബ് ക്യാമറകളിലൂടെയും ഉപഭോക്താക്കളെ നിരീക്ഷിക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളുടെ വികാരങ്ങള്‍ തിരിച്ചറിഞ്ഞ് തങ്ങളുടെ സേവനങ്ങള്‍ ക്രമീകരിക്കുന്നതിനായുള്ള സാങ്കേതിക വിദ്യയ്ക്കുള്ള (Techniques for emotion detection and content delivery) പേറ്റന്റിനാണ് അപേക്ഷ നല്‍കിയത്.
ഫേസ്ബുക്ക് പുതിയ സാങ്കേതിക വിദ്യ ഫേസ്ബുക്ക് ടൈം ലൈനില്‍ വ്യത്യസ്തങ്ങളായ വിവരങ്ങള്‍ തെളിയുമ്പോള്‍ നിങ്ങളുടെ മുഖത്തുണ്ടാവുന്ന ഭാവചലനങ്ങള്‍ നിരീക്ഷിക്കാനാണ് ഉപയോഗിക്കുക. ഇതുതനുസരിച്ച് ഫേസ്ബുക്ക് ന്യൂസ് ഫീഡില്‍ വരുന്ന ഉള്ളടക്കം ക്രമീകരിക്കപ്പെടും. ഇനി ഏതെങ്കിലും പോസ്റ്റുകളോട് നിങ്ങള്‍ മുഖം തിരിക്കുകയാണെങ്കില്‍ സമാനമായ പോസ്റ്റുകള്‍ നിങ്ങളുടെ ന്യൂസ്ഫീഡില്‍ കാണിക്കാതെ ഫേസ്ബുക്ക് തടയുകയും ചെയ്യും. നിലവില്‍ നിങ്ങളുടെ ഫേസ്ബുക്ക് ക്ലിക്കുകളും സെര്‍ച്ചുകളുമെല്ലാം ഫേസ്ബുക്ക് ട്രാക്ക് ചെയ്യുന്നുണ്ട്. ഇതിനനുസരിച്ചാണ് നിങ്ങളുടെ ന്യൂസ് ഫീഡില്‍ ഇപ്പോള്‍ ദൃശ്യങ്ങള്‍ തെളിയുന്നത്.
ഇതോടൊപ്പം തന്നെ തന്നെ നിങ്ങള്‍ ടൈപ്പ് ചെയ്യുന്ന മെസേജുകളും സ്‌മൈലികളും നിരീക്ഷിച്ച് നിങ്ങളുടെ മാനസികാവസ്ഥ പ്രവചിക്കുകയും അതിനനുസരിച്ച് മെസേജിങ് സാങ്കേതിക വിദ്യക്ക് നിര്‍മ്മിത ബുദ്ധി (Augmenting text messages with emotion information) നല്‍കുന്നതിനും ഫെയ്‌സ്ബുക്ക് പദ്ധതിയിടുന്നുണ്ട്. ഇതിനായി നിങ്ങളുടെ കീബോര്‍ഡ്, മൗസ്, ടച്ച് പാഡ്, ടച്ച്സ്‌ക്രീന്‍ എന്നിവയും നിരീക്ഷിക്കും.