മിലാല്‍ കൊല്ലം.
വടി കൊടുത്ത് അടി വേടിക്കുക. ഈ അടി തന്നെ പല വിധം ഉണ്ട്. ചില ആൾക്കാർ രാവിലെ എഴുന്നേൽക്കുന്നതേ ഇന്ന് എവിടെ പോയി അടിയുണ്ടാക്കും എന്ന ചിന്തയോടെ ആണു. ഒരിക്കൽ ഞാൻ കണ്ടക്റ്റർ ആയി ജോലി നോക്കുന്ന സമയം രാവിലെ മുതലാളിയുടെ വീട്ടിൽ ചെന്ന് വണ്ടിയിൽ കയറി അപ്പോ ക്ലീനർ വണ്ടിയുടെ മുൻ വശം ഗ്ലാസിൽ നല്ലോരു പടമൊക്കേ വരച്ചു എന്നിട്ട് രണ്ട് തീക്കമ്പ് കൂട്ടി പിടിച്ച് സിന്ധൂരത്തിൽ മുക്കി നെറ്റിയിൽ നീട്ടി ഒരു ഗോപി പൊട്ടിട്ടു. അങ്ങനെ വണ്ടി പുറപ്പെട്ടു. കൊട്ടിയം ഇത്തിക്കര ഓയൂർ ആയൂർ അഞ്ജൽ. ആയൂർ എത്തിയില്ല അതിനു മുൻപ് കാരാളികോണം എന്ന സ്തലത്ത് വണ്ടി നിർത്തി ഒരു ഉമ്മ വണ്ടിയിൽ കയറാൻ വന്നതും കിളി ബെല്ലടിച്ചു അങ്ങനെ ആ ഉമ്മാക്ക് കയറാൻ പറ്റിയില്ല.
വണ്ടി പോയി അഞ്ജൽ എത്തി തിരിച്ച് കാരാളികോണം എത്തിയപ്പോൾ അവിടെ ഒരുപാട് ആളുകൾ കയറാൻ നിൽക്കുന്നു ഞാൻ വിചാരിച്ചു കോളടിച്ചു. വണ്ടി കൊണ്ട് നിർത്തിയതും ഒരാൾ ചോദിച്ചു ആരാണു വണ്ടി അടിച്ച് വിട്ടത്? അപ്പോ പുറത്ത് നിന്ന ഒരാൾ പറഞ്ഞു അതാ ആ പൊട്ടിട്ടിരിക്കുന്നവനാ. അപ്പോൾ ഒരാൾ അവൻ സാമാനത്തിന്റെ നീളവുമുള്ള പൊട്ടും തൊട്ട് നിൽക്കുന്നു ഇറങ്ങി വാടാ ഇവിടെ എന്ന് പറഞ്ഞ് ചുമന്ന് കൊണ്ട് പോയി. പിന്നെ എങ്ങനെ എങ്കിലും രക്ഷപ്പെടുത്തിയേങ്കിലും കഴുത്തിൽ കിടന്ന ചെറിയ ഒരു സ്വർണ്ണ മാല നഷ്ടമായി. മുതലാളിയോട് പറഞ്ഞപ്പോൾ ചോദിച്ചു നിന്നോട് മാലയിട്ടോണ്ട് വണ്ടിയിൽ ഓടാൻ ആരുപറഞ്ഞു? അടുത്ത ദിവസം രാവിലെ ഞാൻ ചോദിച്ചു ഇന്ന് പൊട്ടിടുന്നില്ലെ എന്ന്? പിന്നീട് ഇതുവരെ പൊട്ട് ഇട്ടിട്ടില്ലാ എന്നാണു അറിയാൻ കഴിഞ്ഞത്.
വേറേ ചിലർ ഉണ്ട് കാണുമ്പോൾ വന്നിട്ട് മുതുകിനു ചക്ക പത്തോ എന്ന് ഒരടിയും തന്നിട്ട് സുഖമാണോ എന്ന് ചോദിക്കുന്നവർ. എനിക്ക് ഈ അടി തീരേ ഇഷ്ടമല്ല. എന്നെ അങ്ങനെ ആരും അടിക്കാറില്ല. പക്ഷേ അങ്ങനെ അടിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഒരു ദിവസം ഒരാൾ വന്നിട്ട് എന്റെ ദേഹത്ത് ഓടി ഞാൻ പറഞ്ഞു മേലാൽ ഇങ്ങനെ അടിക്കരുത്. നിങ്ങൾ അടിക്കും നിങ്ങളുടെ പാട്ടിനു പോകും കുറച്ച് ദിവസം കഴിയുമ്പൊൾ മുതുക് വേദന വരും അടിച്ച നിങ്ങളും മറക്കും അടി കൊണ്ട ഞാനും മറക്കും. അതുകൊണ്ട് വേണ്ട ആ സ്നേഹം. ഒന്നുകൂടി വിശതമാക്കാം ഒരു മാങ്ങായ്ക്ക് വേണ്ടി നാം മാവിൽ കല്ലെറിയും മാങ്ങായിൽ കൊണ്ടു പക്ഷേ മാങ്ങാവീണില്ല നമ്മൾ നമ്മുടെ പാട്ടിനു പോകും. ഒരു മൂന്ന് നാലു ദിവസം കഴിയുമ്പോൾ ആ മാങ്ങായിൽ എറികൊണ്ട ഭാഗം കേടായി നിലത്ത് വീഴും അതു മാതിരി തന്നയ നമ്മുടെ ശരീരവും.