മിലാല്‍ കൊല്ലം.
ഇത് മയ്യനാട് ശ്രീ സീ കേശവൻ മെമ്മോറിയൽ ആശുപത്രി. വർഷങ്ങൾക്ക് മുൻപ് ഡോക്റ്റർ നാണു പണിയ്ക്കർ ഇരിയ്ക്കുന്ന സമയം ഒരു സൂജി വയ്ക്കുന്നതിനു 25 പൈസ കൈക്കൂലി. അന്ന് രോഗികളുടെ തിരക്ക് അതി ഭയങ്കരം ആയിരുന്നു. അന്ന് ഡോക്റ്റർ നാണു പണിയ്ക്കരുടെ കമ്പൗണ്ടർ ശ്രീ പി കേ ശ്രീധരൻ സാർ ആയിരുന്നു. പിൽകാലത്ത് പരവൂർ കുറുമണ്ടൽ ശ്രീധരൻ സാറുമായി ഒരു നാലു വർഷം ജോലി ചെയ്യാൻ എനിയ്ക്ക് ഒരു ഭാഗ്യംകിട്ടിയിരുന്നു. അത് കൊട്ടിയം അപ്സര മെഡിക്കൽ സ്റ്റോറിൽ ജോലി ചെയ്യുമ്പോൾ ആയിരുന്നു. അന്ന് അദ്ദേഹം എന്നോട് ചോദിയ്ക്കുന്ന ഒന്നുണ്ട്. ഞാൻ മയ്യനാട് ആശുപത്രിയിൽ ജോലി ചെയ്യുന്ന സമയം നിനക്ക് ഓർമ്മയുണ്ടോ എന്ന്. ആ കാലം ഞാൻ ജനിച്ചിട്ട് പോലും ഇല്ല. പക്ഷേ ഒന്നു പറയണമല്ലോ അദ്ദേഹം എനിയ്ക്ക് എല്ലാ മരുന്നുകളും ഉണ്ടാക്കുന്നത് എങ്ങനെ എന്ന് എനിയ്ക്ക് എഴുതി തന്നു. ഓരോ സൂജി വയ്ക്കുന്നത് എങ്ങനെ എന്നും പറഞ്ഞു തന്നു. അന്ന് ഇന്നത്തേ പോലെ അല്ലായിരുന്നു സൂജി വയ്ക്കുന്നത് പൊടി കലക്കി വേണം സൂജി വയ്ക്കണ്ടത്.
മയ്യനാട് ആശുപത്രിയിൽ ആ കാലത്ത് രണ്ട് ഡോക്റ്റർ ആണു ഉണ്ടായിരുന്നത് എന്നിട്ടും നൂറുകണക്കിനു രോഗികളെ നോക്കും. ഒരു ദിവസം ഡോക്റ്ററേ കാണാൻ നീണ്ട വരി റോഡ് വരെയുണ്ട്. ഒരുപാട് ഗർഭിണികളും ഉണ്ട്. അതിൽ ഒരു ഗർഭിണിയുടെ നാത്തൂൻ ദൂരേന്ന് നടന്നു വരുന്നു. അവരും ഗർഭിണിയാണു. അവർ വരിയുടെ പിറകിൽ വന്നു നിന്നു. പെട്ടന്ന് ഉരുണ്ടടിച്ചിട്ട് അങ്ങ് വീണു. അപ്പോൾ എല്ലാവരും കൂടി പിടിച്ചെഴുന്നേൽപ്പിച്ച് ഡോക്റ്ററുടെ അടുത്തു കൊണ്ടു പോയി കാണിച്ചു മരുന്നും വാങ്ങി കുണുങ്ങി കുണുങ്ങി ദാ പോകുന്നു. വരിയിൽ നിന്ന നാത്തൂൻ അപ്പോഴും വരിയിൽ തന്നെ നിൽക്കുകയാ. മയ്യനാട് കൂട്ടിക്കട പള്ളിമുക്ക് കൊട്ടിയം ഇത്തിക്കര എന്നു വേണ്ട സമീപ പ്രദേശങ്ങളിൽ ആരേങ്കിലും ആദ്മഹത്യ ചെയ്താൽ പോസ്റ്റ് മാർട്ടം ചെയ്യണ്ട ജോലിയും ഈ രണ്ട് ഡോക്റ്ററിൽ പോലീസ് സർജൻ ആയിട്ടുള്ള ആളാണു. അന്ന് മയ്യനാട് ആശുപത്രിയിൽ ഒരു ഡോക്റ്റർ പോലീസ് സർജനും മറ്റേ ഡോക്റ്റർ ഗൈനക്കൊളജിസ്റ്റും ആയിരുന്നു. ദിവസം നാലും അഞ്ജും പ്രസവം നടക്കുമായിരുന്നു. എന്നു വച്ചാൽ ഇരുപത്തിനാലുമണിയ്ക്കൂറും ഡോക്റ്റർ രണ്ടു പേരും അവിടെ ഉണ്ടായിരിയ്ക്കും എന്ന് സാരം. ശരിയ്ക്ക് പറഞ്ഞാൽ മയ്യനാട് ആശുപത്രിയിലെ പ്രസവത്തിനു കണക്കില്ലായിരുന്നു. ഞാൻ ആദ്യം നിന്ന മെഡിയ്ക്കൽ സ്റ്റോറിന്റെ മുതലാളി പ്രസവ ആവശ്യത്തിനുള്ള മരുന്നുകൾ വീട്ടിൽ കൊണ്ട് വച്ചിട്ട് രാത്രിയിൽ കൊടുത്ത് കാശ് ആക്കുമായിരുന്നു. ആത് രാത്രിയിലെ രോഗികൾക്ക് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്.
ഇന്ന് ഒന്നും രണ്ടും ഡോക്റ്റർ മാരല്ല അഞ്ജ് ഡോക്റ്റർമാരാണുള്ളത്. എത്ര ഡോക്റ്റർ വരുന്നുണ്ടെന്ന് ദൈവത്തിനറിയം. ഉച്ചയ്ക്ക് രണ്ട് മണികഴിഞ്ഞാൽ മയ്യനാട് ശ്രീ സീ കേശവൻ ആശുപത്രി ഉറക്കതിലാണു. കിടത്തി ചികിൽസ ഇല്ല. അധവ ഏതേങ്കിലും രോഗിയേ കിടത്തിയാൽ നേഴ്സന്മാരുടെ ഭാഗത്ത്ന്ന് ഒരു ചോദ്യം ഉണ്ടാകും രാത്രിയിൽ അസ്സുഖം കൂടിയാൽ എന്ത് ചെയ്യും? ഇതു കേൾക്കാത്തപാട് രോഗി ജീവനും കൊണ്ട് ഓടും. ഇതാണു ഇന്നത്തേ അവസ്ത. അഞ്ജ് ഡോക്റ്ററും പരിവാരങ്ങളും ഉണ്ടെങ്കിലും പഴയ ഒരു പഴഞ്ചോല്ലു പോലയാ. കറി കൊള്ളാം പക്ഷെ വിളമ്പിയത് കോളാമ്പിയിൽ ആയിപ്പോയി എന്ന് പറഞ്ഞ കണക്കാ…….