ജോണ്‍സണ്‍ ചെറിയാന്‍.
കോഴിക്കോട്: കോഴിക്കോട്ട് സി പി എം ആഹ്വാനം ചെയ് ത ഹര്‍ത്താലിനിടെ വ്യാപക അക്രമം. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റം, ഫോട്ടോഗ്രാഫറുടെ ക്യാമറ തല്ലിത്തകര്‍ത്തു. നഗരത്തില്‍ സി പി എം നടത്തിയ പ്രകടനത്തിനിടെയാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റമുണ്ടായത്.
ഇന്ത്യന്‍ എക് സ് പ്രസ് ഫോട്ടോഗ്രഫര്‍ എ. സനേഷിന്റെ ക്യാമറ തല്ലിത്തകര്‍ത്തു. കേരള ഭൂഷണം ഫോട്ടോഗ്രഫര്‍ ശ്രീജേഷിനെ മര്‍ദിക്കുകയും ക്യാമറയിലെ മെമ്മറി കാര്‍ഡ് എടുത്തു കൊണ്ടുപോവുകയും ചെയ് തു. മാധ്യമം ഫോട്ടോഗ്രഫര്‍ അഭിജിത്തിനെയും സി.പി.എമ്മുകാര്‍ കയ്യേറ്റം ചെയ് തതായി പരാതിയുണ്ട്. പ്രകടനത്തിനിടെ സി.പി.എം പ്രവര്‍ത്തകര്‍ ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചതിന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചതാണ് പ്രകോപനത്തിന് കാരണം.
അതേസമയം, പ്രകടനം കഴിഞ്ഞ് തിരിച്ചു പോയ സി.പി.എം പ്രവര്‍ത്തകര്‍ എ.ബി.വി.പി ജില്ലാ കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്തതായി പരാതിയുണ്ട്. ഓഫീസനകത്തേക്ക് കടന്ന പ്രവര്‍ത്തകര്‍ ഫര്‍ണിച്ചര്‍ അടക്കമുള്ള സാധനങ്ങളെല്ലാം അടിച്ചു തകര്‍ത്തു. വടകരയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ മൂന്ന് യാത്രക്കാര്‍ക്ക് പരിക്കേറ്റു.