ജെനി പോള്‍.
നന്മ മരങ്ങള്‍ വെട്ടിയൊതുക്കി
ചുടു കാടാക്കി നിങ്ങളെന്നെയിന്ന്‍
കേഴുന്നു ഭൂമി ഒരിറ്റു തുള്ളിക്കായ്
നാവു നനക്കാന്‍…തൊണ്ട തണുക്കാന്‍
വിണ്ടു വരണ്ടിന്നെന്‍ നെഞ്ചകവും
നീര്‍ച്ചാല് വറ്റി പുകയുന്നു അഗ്നി
കരിയുന്നു ചിറകുകള്‍ കുഞ്ഞു പൂക്കള്‍
വാടുന്നു കൊഴിയുന്നു മൃതം
തിരികെ തരുയെന്‍ മക്കളെ മരങ്ങളെ
തിരികെ വരുമെന്‍ മഴക്കാല മേഘങ്ങള്‍
ഉഷ്ണത്താല്‍ നീറുന്ന നെഞ്ചിനെ നനക്കാന്‍
ഇത്തിരി തണുപ്പിക്കാന്‍ എന്‍റെ മക്കള്‍ മതി…