നിഷ ഉണ്ണി. (Street Light fb group)
ഈ കരിങ്കല്‍കോട്ടയിലെ
അന്ധകാരത്തില്‍ വെളിച്ചം
പേറി വന്നൂ മിന്നാമിന്നികള്‍..
അങ്ങ് ആകാശധാരയിലെ
നക്ഷത്രങ്ങളെ പോലെ
വിസ്മയക്കാഴ്ചകളേകി..
സ്വയം എരിഞ്ഞില്ലാതെയാകും
മിന്നാമിന്നി ,
അരികെ അന്ധകാരം
ഗൂഢമായി ചിരിക്കുന്നു.
ചുറ്റിപ്പിണഞ്ഞു ശ്വാസം
എടുക്കാനാവാതെ..
ദീനമാം നോട്ടം അരികിലെവിടയോ
വീണു പിടയുന്നു..
അവ എവിടേയ്ക്കോ മറഞ്ഞിരിക്കുന്നു..
കണ്ണില്‍ നിറയുന്ന അന്ധകാരത്തില്‍
ഉളളം കശക്കുന്നൊരലര്‍ച്ച..
ഇനിയുമൊരു വെളിച്ചത്തിന്‍
പ്രതീക്ഷ, അടിവേരറുത്തു വിഴുന്നു..