ജോണ്‍സണ്‍ ചെറിയാന്‍.
ചൈനയിലെ ഒരു മൃഗശാലയില്‍ ജീവനക്കാരുടെ ക്രൂരവിനോദമാണ് നവമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. കടുവകള്‍ നീന്തിത്തുടിക്കുന്ന കനാലിലേക്ക് ജീവനക്കാര്‍ കഴുതക്കുട്ടിയെ തള്ളിയിട്ടു. തൊട്ടുപിന്നാലെ നീന്തിയെത്തിയ രണ്ടു കടുവകള്‍ കഴുതക്കുട്ടിയെ പിടികൂടി. പക്ഷേ ജീവനുവേണ്ടിയുള്ള ആ സാധു മൃഗത്തിന്റെ ദയനീയ നിലവിളി കേള്‍ക്കാന്‍ മൃഗശാല ജീവക്കാര്‍ക്ക് ചെവിയുണ്ടായിരുന്നില്ല. രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ പിന്തുടര്‍ന്ന് എത്തുന്ന കടുവകള്‍ അവളെ പിടിച്ചുവലിച്ചു കൊണ്ടുപോയി.
കടുവകളില്‍ ഒന്ന് പിന്നിലൂടെ എത്തി കഴുത്തില്‍ പിടികൂടാന്‍ ശ്രമിക്കുമ്പോള്‍ മറ്റൊരു കടുവ മുന്‍പില്‍ കൂടി വന്ന് അവളുടെ തലയിലും പുറത്തും കടിച്ചു. നൂറുകണക്കിന് സന്ദര്‍ശകര്‍ മൃഗശാലയില്‍ ഉണ്ടായിരിക്കേയാണ് ജീവനക്കാരുടെ ഈ നടപടി. രക്തംമരവിപ്പിക്കുന്നതാണിതെന്നും തങ്ങള്‍ ഞെട്ടിത്തരിച്ചുവെന്നും ചിലര്‍ പറഞ്ഞു. ജിയാങ് സൂ പ്രവിശ്യയിലെ യാന്‍ഷെംഗിലൂള്ള മൃഗശാലയിലാണ് സംഭവം. സന്ദര്‍ശകള്‍ പ്രതിഷേധിച്ച് രംഗത്തെത്തിയതോടെ ജീവനക്കാര്‍ മാപ്പുപറഞ്ഞ് തടയൂരാന്‍ ശ്രമിച്ചു. സംഭവം സ്ഥലത്തുണ്ടായിരുന്ന ഒരാള്‍ പൂര്‍ണ്ണമായും ക്യാമറയില്‍ പിടിച്ചിരുന്നു.