ജോണ്‍സണ്‍ ചെറിയാന്‍.
ദില്ലി: പാചക വാതക സിലിണ്ടര്‍ തീര്‍ന്നാല്‍ ബുക്ക് ചെയ്യല്‍ ഇനി എളുപ്പമാകും. സിലിണ്ടര്‍ വാട്ട്‌ആപ്പ് വഴി ബുക്ക് ചെയ്യാനുള്ള നടപടി ക്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ആദ്യ ഘട്ടത്തില്‍ ഉത്തര്‍ പ്രദേശിലെ ചില ജില്ലകളില്‍ മാത്രമാണ് പദ്ധതി നടപ്പിലാക്കുക. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. ക്രമേണ മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും.
പുതിയ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ വിവിധ ഗ്യാസ് ഏജന്‍സികളുമായുള്ള ചര്‍ച്ചകള്‍ നടന്നു വരികയാണ്. ഇതുവരെയുള്ള പ്രതികരണങ്ങള്‍ ശുഭസൂചനയാണ് നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഫോണിലെ എസ്‌എംഎസ് സംവിധാനം ഉപയോഗിച്ച് പാചക വാതക സിലിണ്ടര്‍ ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. വാട്ട്സ്‌ആപ്പ് ഉപയോഗിച്ചുള്ള ബുക്കിങ് വരുന്നതോടെ ഇത് കൂടുതല്‍ എളുപ്പമാകുകയാണ് ചെയ്യുക.