Sunday, November 24, 2024
HomeIndiaആട് ഒരു ഭീകരജീവിയാണെന്നു പറയുന്നത് വെറുതെയല്ല; ഉത്തര്‍പ്രദേശിലെ ഈ ആട് തിന്നുതീര്‍ത്തത് 66,000 രൂപയുടെ നോട്ടുകള്‍.

ആട് ഒരു ഭീകരജീവിയാണെന്നു പറയുന്നത് വെറുതെയല്ല; ഉത്തര്‍പ്രദേശിലെ ഈ ആട് തിന്നുതീര്‍ത്തത് 66,000 രൂപയുടെ നോട്ടുകള്‍.

ആട് ഒരു ഭീകരജീവിയാണെന്നു പറയുന്നത് വെറുതെയല്ല; ഉത്തര്‍പ്രദേശിലെ ഈ ആട് തിന്നു തീര്‍ത്തത് 66,000 രൂപയുടെ നോട്ടുകള്‍.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: ആട് ഒരു ഭീകരജീവിയാണെന്നു പറയുന്നത് വെറുതെയല്ല; ഉത്തര്‍പ്രദേശിലെ ഈ ആട് തിന്നുതീര്‍ത്തത് 66,000 രൂപയുടെ കറന്‍സികളാണ്. അതും, പുതിയ രണ്ടായിരത്തിന്റെ നോട്ടുകള്‍. ഉത്തര്‍പ്രദേശിലെ സിലുവാപുര്‍ ഗ്രാമത്തിലാണ് ഉടമസ്ഥന്റെ കീശയില്‍ സൂക്ഷിച്ചിരുന്ന നോട്ടുകള്‍ ആട് ഭക്ഷണമാക്കിയത്. കര്‍ഷകനായ സര്‍വേശ് കുമാര്‍ പട്ടേല്‍ തന്റെ പാന്റിന്റെ പോക്കറ്റിലാണ് പണം സൂക്ഷിച്ചിരുന്നത്. ആടിനെ കെട്ടിയിട്ടിരുന്നതിന് സമീപത്താണ് പാന്റ് ഇട്ടിരുന്നത്.
കുളി കഴിഞ്ഞ് തിരിച്ചെത്തിയ സര്‍വേശ് കുമാര്‍ കാണുന്നത് ആട് എന്തോ കാര്യമായി ചവച്ചിറക്കുന്നതാണ്. ആടിന്റെ വായിലുള്ള വസ്തുവിന്റെ പിങ്ക് നിറം ശ്രദ്ധയില്‍ പെട്ടപ്പോഴാണ് ആട് ചവച്ചിറക്കുന്നത് തന്റെ പാന്റിന്റെ കീശയിലുണ്ടായിരുന്ന രണ്ടായിരം രൂപാനോട്ടുകളാണെന്ന് അദ്ദേഹത്തിന് മനസ്സിലായത്.  സര്‍വേശ് ശബ്ദമുണ്ടാക്കി ആടിനെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആകെ 2000 രൂപയുടെ ഒരു നോട്ടുമാത്രമാണ് ആടിന്റെ വായില്‍നിന്ന് രക്ഷിച്ചെടുക്കാന്‍ സാധിച്ചത്. ബാക്കി 66,000 രൂപയുടെ നോട്ടുകള്‍ ആടിന്റെ ആമാശയത്തിലെത്തിക്കഴിഞ്ഞിരുന്നു. സര്‍വേശിന്റെ പുതിയ വീടിന്റെ നിര്‍മാണാവശ്യങ്ങള്‍ക്കായി കരുതിയതായിരുന്നു പണം.
‘കടലാസുകൊണ്ടുള്ള എല്ലാ വസ്തുക്കളും കഴിക്കുന്ന സ്വഭാവമുള്ള ആടാണ് ഇത്. പോക്കറ്റിലുണ്ടായിരുന്ന നോട്ടുകള്‍ അത് ഭക്ഷിക്കുകയായിരുന്നു. എന്തുചെയ്യാനാണ്, ഈ ആട് എനിക്ക് സ്വന്തം കുഞ്ഞിനെപ്പോലെയാണ്..’ – സര്‍വേശ് പറയുന്നു. ആടിന്റെ വയറ് പിളര്‍ന്ന് നോക്കിയാല്‍ നോട്ടുകള്‍ ചിലപ്പോള്‍ തിരിച്ചുകിട്ടുമെന്ന് ചിലര്‍ സര്‍വേശിനെ ഉപദേശിച്ചിരുന്നു. ആടിനെ പോലീസിന് കൈമാറണമെന്ന് ഉപദേശിച്ചവരുമുണ്ട്. എന്നാല്‍ സര്‍വേശ് അതിനൊന്നും ചെവികൊടുത്തില്ല. ആട് ഇപ്പോഴും സര്‍വ്വേശിന്റെ വീട്ടില്‍ത്തന്നെയുണ്ട്.
RELATED ARTICLES

Most Popular

Recent Comments