ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: ജൂൺ ഒമ്പത് വെള്ളിയാഴ്ച്ച മുതൽ ഞായറാഴ്ച വരെ രാജ്യത്ത് ബാങ്കുകൾ തുറന്നു പ്രവർത്തിക്കുന്നതായിരിക്കില്ല. വെള്ളിയാഴ്ച ശിവരാത്രി ആയതിനാൽ ബാങ്ക് അവധിയായിരിക്കും. ശനിയാഴ്ച നാലാം ശനി ആയതിനാലും ഞായർ പൊതു അവധി ആയതിനാലും ബാങ്കുകൾ തുറക്കില്ല.
തിങ്കളാഴ്ച ബാങ്കുകൾ തുറന്നു പ്രവർത്തിക്കുമെങ്കിലും ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്കായതിനാൽ ചൊവാഴ്ച്ച ബാങ്കുകൾ തുറന്നു പ്രവർത്തിക്കുന്നതായിരിക്കില്ല. ശമ്പളപരിഷ്‌കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നത്.
ബാങ്കുകൾ തുടർച്ചയായി അവധിയായതിനാൽ പണം നിക്ഷേപിക്കാൻ സി ഡി എമ്മിനെയും പിൻവലിക്കാനും മറ്റുമായി എ ടി എമ്മിനെയും ആശ്രയിക്കേണ്ടതായി വരും. തുടര്‍ച്ചായി അവധി ദിവസങ്ങള്‍ വരുന്നതിനാല്‍ മിക്കവാറും എ ടി എമ്മുകളില്‍ പണം കാലിയാവാനും സാധ്യതയുണ്ട്. അതിനാൽ ആവശ്യത്തിനുള്ള പണം നേരത്തെ പിൻവലിക്കുന്നത് ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സാധിക്കും.