Wednesday, November 27, 2024
HomeGulfഅക്കൗണ്ട് ബാലന്‍സ് അറിയാന്‍ ചില എളുപ്പവഴികള്‍.

അക്കൗണ്ട് ബാലന്‍സ് അറിയാന്‍ ചില എളുപ്പവഴികള്‍.

അക്കൗണ്ട് ബാലന്‍സ് അറിയാന്‍ ചില എളുപ്പവഴികള്‍.

ജോണ്‍സണ്‍ ചെറിയാന്‍.

പണമിടപാടുകൾ നടക്കുന്ന ഏറ്റവും വലിയ ശാഖയാണ് ബാങ്ക്. പഴയകാല രീതിയിൽനിന്നും മാറി പുതിയ സാങ്കേതിക വിദ്യയിൽ ഊന്നിയാണ് ബാങ്കുകളെല്ലാം ഇന്ന് പ്രവർത്തിച്ചു വരുന്നത്. ബാങ്കിൽ നിന്നും നേരിട്ട് പണമിടപാടുകൾ നടത്തി വരുന്ന സമ്പ്രദായം മാറി ഇന്ന് ലോകത്തിലെ ഏത് കോണിൽ വച്ചും ഇടപാടുകൾ നടത്താൻ നമുക്ക് സാധിക്കും.

സമൂഹത്തിലെ എല്ലാ ആളുകൾക്കും ബാങ്കിങ് ഇന്ന് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു മേഖലയാണ്. പണം നിക്ഷേപിക്കാനും പണം പിൻവലിക്കാനും നിരവധി മാർഗങ്ങളുള്ളതുപോലെ അക്കൗണ്ടിൽ ബാലൻസ് എത്രയുണ്ടെന്നറിയാനും നിരവധി മാർഗങ്ങൾ നിലവിലുണ്ട്. എ ടി എം, ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, ബാങ്ക് ആപ്പുകൾ, മിസ്ഡ് കോൾ ബാങ്കിംഗ്,സർവ്വീസ് നമ്പർ തുടങ്ങിയവയാണ് അക്കൗണ്ട് ബാലൻസ് പരിശോധിക്കാനുള്ള വഴികൾ.

എ ടി എം വഴി അനേകം സാമ്പത്തിക ഇടപാടുകൾ നടത്താൻ ഉപഭോക്താക്കൾക്ക് സാധിക്കും. ബാലൻസ് അന്വേഷണം, പണം പിൻവലിക്കൽ, പിൻ നമ്പർ മാറ്റൽ, ഫോൺ നമ്പർ മാറ്റൽ, പണം ട്രാൻസ്ഫർ ചെയ്യൽ തുടങ്ങിയ സേവനങ്ങൾ എ ടി എം വാഗ്ദാനം ചെയുന്നു. എ ടി എം വഴി ബാലൻസ് പരിശോധിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം; കാർഡ് സ്വൈപ് ചെയ്ത് നിങ്ങളുടെ നാലക്ക പിൻ നമ്പർ നൽകിയാൽ ബാലൻസ് എൻക്വയറി എന്ന ഓപ്ഷൻ ലഭിക്കും. ഇത് തിരഞ്ഞെടുത്താൽ നിങ്ങൾക്ക് നിങ്ങളുടെ അക്കൗണ്ടിൽ എത്ര രൂപ ഉണ്ടെന്ന് അറിയാനാകും.

ഇന്റർനെറ്റ് ബാങ്കിങ് വഴി ബാലൻസ് പരിശോധിക്കാൻ വളരെ എളുപ്പമാണ്. നെറ്റ് ബാങ്കിംഗിനായി രജിസ്റ്റർ ചെയ്തിരിക്കുന്ന ഉപഭോക്താക്കൾക്ക് അവരുടെ അക്കൗണ്ട് ബാലൻസ് ഓൺലൈനിലും ബാങ്ക് സ്റ്റേറ്റ്മെന്റിലും സൗജന്യമായി പരിശോധിക്കാവുന്നതാണ്. ഉദാഹരണത്തിന്, എസ് ബി ഐ അക്കൗണ്ടുള്ള ഒരാൾക്ക് വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് കഴിഞ്ഞാൽ ‘ബാലൻസ് പരിശോധിക്കാൻ ക്ലിക്ക് ചെയ്യുക’ എന്നൊരു ഓപ്ഷൻ കാണാം. ഇവിടെ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് നിങ്ങളുടെ ബാലൻസ് അറിയാൻ സാധിക്കും.

മൊബൈൽ ബാങ്കിംഗ് സേവനം ലഭ്യമാകണമെങ്കിൽ നിങ്ങളുടെ ഫോൺ നമ്പർ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കണം. എസ് ബി ഐ ഉപഭോക്താക്കൾക്ക് അക്കൗണ്ട് ബാലൻസ് അറിയാൻ ‘എസ് ബി ഐ ക്വിക്ക്’ എന്ന സൗകര്യം ഉപയോഗിക്കാം.

നിരവധി ബാങ്കിങ് ആപ്പുകൾ ഇന്ന്‌ ലഭ്യമാണ്. രാജ്യത്ത് നിലവിലുള്ള എല്ലാ ബാങ്കുകൾക്കും സ്വന്തമായി ബാങ്ക് ആപ്ലിക്കേഷനുകളുണ്ട്. ബാങ്ക് ആപ്പുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ബാലൻസ് അറിയാനും പണം കൈമാറാനും ബില്ലുകൾ അടയ്ക്കാനും സാധിക്കും.

നിങ്ങളുടെ മൊബൈൽ നമ്പറിൽ നിന്ന് മിസ് കോൾ ചെയ്തും ബാലൻസ് അറിയാൻ സാധിക്കും. നിങ്ങളുടെ മൊബൈൽ നമ്പർ ബാങ്കുമായി ബന്ധിപ്പിച്ചാൽ ഈ സേവനം ലഭ്യമാകും.

ബാങ്കുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറിൽ നിന്ന് * 99 # എന്ന സർവീസ് നമ്പർ ഡയൽ ചെയ്താൽ നിങ്ങൾക്ക് ബാലൻസും മറ്റ് വിവരങ്ങളും അറിയാൻ സാധിക്കും. ഇത് വളരെ എളുപ്പത്തിൽ ഉപഭോക്താക്കൾക്ക് ഉപയോഗിക്കാനും കഴിയും.

RELATED ARTICLES

Most Popular

Recent Comments