ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡെല്‍ഹി: ഏപ്രിലിലെ 4ജി നെറ്റ് വര്‍ക്ക് സ് പീഡുമായി ബന്ധപ്പെട്ട് ട്രായ് നടത്തിയ പരിശോധനയില്‍ റിലയന്‍സ് ജിയോ മുന്നില്‍. സെക്കന്‍ഡില്‍ 19.12 മെഗാബിറ്റെന്ന ഡൗണ്‍ലോഡ് വേഗതയുമായാണ് ജിയോ മുന്‍നിരയിലെത്തിയത്. ട്രായിയുടെ മൈസ് പീഡ് ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് രാജ്യത്തെ ടെലികോം ഓപ്പറേറ്റര്‍മാരുടെ ഡൗണ്‍ലോഡ് വേഗതയുടെ വിവരങ്ങള്‍ ട്രായി പുറത്തുവിട്ടിരിക്കുന്നത്.
സാധാരണഗതിയില്‍ 16 എംബിപിഎസ് വേഗതയില്‍ അഞ്ച് മിനിറ്റില്‍ ഒരു ബോളിവുഡ് ചിത്രം ഡൗണ്‍ലോഡ് ചെയ്യാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഡൗണ്‍ലോഡ് വേഗതയില്‍ റിലയന്‍സ് ജിയോ മാര്‍ച്ച് മാസത്തിനേക്കാള്‍ മികച്ച പ്രകടനമാണ് ഏപ്രിലില്‍ കാഴ് ച വെച്ചത്.