ജോണ്‍സണ്‍ ചെറിയാന്‍.
ബസ്സുകളുടെ മരണപ്പാച്ചിലിനെതിരെ നടൻ ജയസൂര്യ. കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസിന്റെ മരണപ്പാച്ചിലിൽ ഒരു കുടുംബം സഞ്ചരിച്ച കാർ മുന്നിൽപ്പെടുകയും തലനാരിഴയ്ക്ക് രക്ഷപ്പെട്ട സംഭവവും ജയസൂര്യ നേരിൽ കാണുകയായിരുന്നു. ഫേസ്ബുക്ക് പേജിലാണ് ജയസൂര്യ ഇതിനെക്കുറിച്ച് പോസ്റ്റിട്ടത്. ജീവിക്കാന്‍ വേണ്ടിയുള്ള ഓട്ടം മറ്റൊരാളുടെ ജീവന്‍ എടുത്തിട്ടാകരുതെന്ന് ജയസൂര്യ പറയുന്നു.
ജയസൂര്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം-
ഇപ്പോ കണ്ട കാഴ്ച…. (കാലിക്കറ്റ്-കാക്കഞ്ചേരി)
ഷൂട്ടിംങ്ങ് കഴിഞ്ഞ് തിരിച്ച് പോകായിരുന്നു ഒരു ടേണിങ്ങില്‍ വെച്ച് ഒടുക്കത്തെ സ്പീഡില്‍ ഈ ബസ്സ് ഞങ്ങളെ ഓവര്‍ ടേക്ക് ചെയ്തതാ….. ദാ….മുന്നിലൂടെ വന്ന കാര്‍, കുടുംബമായിട്ട് അങ്ങനെത്തന്നെ ഈ ബസ്സിന്റെ അടിയില്‍ പോകണ്ടതായിരുന്നു…… ഒരു മുടിനാരിഴയക്കാണ് ആ കുടുബം രക്ഷപ്പെട്ടത്… ആ കാറീന്നുള്ള കൂട്ട നിലവിളി ഇപ്പോളും എന്റെ ചെവീലുണ്ട്…. എന്റെ ചേട്ടന്‍മാരെ നിങ്ങളും ജീവിയ്ക്കാന്‍ വേണ്ടി ആയിരിക്കും ഓടുന്നത് പക്ഷേ അത് മറ്റൊരാളുടെ ജീവന്‍ എടുത്തിട്ടാവരുത്…….