ജോണ്‍സണ്‍ ചെറിയാന്‍.
അയര്‍ലണ്ടിലെ തെരുവില്‍ ‘ഗ്രാഡ’ (പോലീസ് ഓഫീസര്‍)യ്ക്കൊപ്പം ഫുട്ബോള്‍ തട്ടിക്കളിക്കുന്ന കന്യാസ്ത്രീയുടെ വീഡിയോ വൈറലാകുന്നു. 23 സെക്കണ്ട് ദൈഘ്യമുള്ളതാണ് വീഡിയോ. പന്ത് വിദഗ്ധമായി തട്ടി പോലീസുകാരന് ഇട്ടുകൊടുക്കുന്ന കന്യാസ്ത്രീയെ കാണികള്‍ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ചിലരാകട്ടെ ഈ ദൃശ്യം മൊബൈലില്‍ പകര്‍ത്തി.
അയര്‍ലണ്ട് പോലീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് വീഡിയോ ജൂണ്‍ ഒന്നിന് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനാം ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. 13,00 തവണ ഷെയര്‍ ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് 11,000 പ്രതികരണങ്ങളും ലഭിച്ചിട്ടുണ്ട്.