കുര്യൻ.കെ.ജോര്‍ജ്ജ്. (Street Light fb group)
മുത്തശ്ശിക്കഥകേട്ട് ഉറങ്ങിയുണർന്ന ബാല്യമായിരുന്നു അവളുടേത്..വെറ്റിലക്കറ പുരണ്ടചുണ്ടില് മന്ദഹാസം ഒളിപ്പിച്ച് വച്ച് ,.ചുക്കിചുളിഞ്ഞ മുഖത്ത് വിടർന്നിരുന്ന ഭാവഭേദങ്ങള് ഒക്കെ അവളിൾ കൗതുകത്തിന്റെ ഭയത്തിന്റെ കരിനിഴൽ വീഴ്ത്തിയിരുന്നു, മുത്തശ്ശിയുടെ മടിയില് തലവെച്ചു കിടക്കവേ അവളോർത്തു,
വെള്ളാരംകുന്നിലെ തലയുയർത്തി നിൽക്കുന്ന ഗന്ധർവൻകുന്നിനെ കുറിച്ച്..
അവിടെ പൂക്കാറുള്ള പാലമരത്തെക്കുറിച്ച്….
മുത്തശ്ശി…… അവൾ വിളിച്ചു, ഭിത്തിൽ ചാരി നേർത്ത മയക്കത്തിലായിരുന്നു മുത്തശ്ശി, അവളുടെ വിളികേട്ട് എന്താ കുട്ട്യേ എന്ന് മറുചോദ്യമെറിഞ്ഞു..
ഈ ഗന്ധർവ്വൻകുന്ന് എന്ന്വചാല് എന്താ? അവൾ..
ഓ അതോ ഗന്ധര്വന്മാര് കുടിയിക്കണ സ്ഥലാത്, പെങ്കുട്ടിയൊള് അങ്ങോട്ടൊന്നും പോയ്കൂടാ,
ഉറങ്ങണില്ലേ നീയ്, നേരം ഒരുപാടായില്യേ
പാതിമയക്കത്തില് അവളുടെ മനസ്സില് ഗന്ധർവ്വൻ കുന്നായിരുന്നു..
കാലമവളുടെ പാവാടയില് ചുവപ്പ് പടർത്തി , വയസ്സറിയിച്ചു.. കൗമാര ത്തിന്റെഅരുതായ്മകളിലെ വേലിക്കെട്ടുകൾ . അടച്ചിട്ട അകത്തളങ്ങളിൽ വിലക്കുകൾ,
ജനലഴികളിൽ തെരുപ്പിടിച്ച് വിദൂരതയിലേക്ക് കണ്ണുനട്ട് നോക്കിയിരിക്കെ ഗന്ധർവൻകുന്നും പാലയും മനസ്സില് തെളിഞ്ഞു വന്നു യൗവ്വനതുടിപ്പിൽ പ്രണയത്തിന്റെ ഭാവങ്ങൾ ഉൾപുളകമണിഞ്ഞപ്പോൾ
അനുരക്തരായ ഗന്ധർവൻമാര് അവളുടെ പിറകെയലഞ്ഞു, മുത്തശ്ശി പറയാറുള്ള ഗന്ധർവ്വ യാമം, ഋതുമതിയായ പെൺകുട്ടികളെ തേടി ഗന്ധർവ്വൻമാർ ഭൂമിയിലെത്താറുണ്ടത്രേ മനസ്സില് ഭയത്തിന്റെ മുളപൊട്ടുന്നു നാലുകെട്ടിന്റെ അകത്തളങ്ങളിൽ മൗനം പേറുന്ന ഇരുട്ടില് അവൾ തന്റെ ഗന്ധർവ്വനെക്കുറിച്ചോർത്തു പൊടിമീശയുളള എന്നും തന്നെ നോക്കി നിൽക്കാറുള്ള തന്റെ ചെക്കനെ, അവളറിയാതെ അവളുടെ ചുണ്ടില് ചെറുപുഞ്ചിരി വിടർന്നു,ഏതോ ഗന്ധർവയാമത്തില് അവളിറങ്ങി നടന്നുഅവനൊപ്പം..
അന്ന് പതിവിലേറെ പൂക്കളുമായി പാതിരാവില് പാല പൂത്തിരുന്നു അവളുടെ മിഴിയിലും..
നേരം പുലർന്ന് ആരോ പറയുന്നത്കേട്ട് തളർന്നിരുന്നു മുത്തശ്ശി,
ഗന്ധർവൻ കുന്നില് നഗ്നമാക്കപ്പെട്ട പെൺകുട്ടിയുടെ ശരീരംകഴുകൻ കണ്ണുകൾ കൊത്തി വലിച് മാംസദാഹം തീർത്ത് വികൃതമാക്കപ്പെട്ട രൂപം.. അത് അവളായിരുന്നു..
തെക്കെപ്പറമ്പിൽ ചിതയില് അവൾ കത്തിയമരുമ്പോൾ ഉമ്മറപ്പടിയിലിരുന്ന് അബോധാവസ്ഥയില് മുത്തശ്ശി പുലമ്പുന്നുണ്ടായിരുന്നു,
എന്റെ കുട്ട്യേ ഗന്ധർവ്വൻ കൊണ്ടോയതാ..
പാതി വെന്ത അവളുടെ അടിവയറ്റില് അപ്പോഴും തുടിച്ചിരുന്നോ ഒരു ഗന്ധർവ ജീവൻ.. തോന്നലാവാം